നലില്‍ വിരിഞ്ഞ കനലില്‍ വിരിഞ്ഞ കനലില്‍ വിരിഞ്ഞ പാത്രങ്ങളുടെ ശബ്ദത്തിഌമിടയില്‍ തളയ്‌ക്കപ്പെട്ടിരുന്നു. പണ്ട്‌ എഴുത്തിന്റെ ലോകത്തു മിന്നിത്തിളങ്ങിയിരുന്ന അവള്‍, വിവാഹശേഷം കുടുംബത്തിന്റെ തിരക്കുകളില്‍ സ്വന്തം സ്വത്വത്തെ മറന്നുപോയി. കഴിഞ്ഞ വര്‍ഷം ലോക വനിതാദിനത്തില്‍, ഒരു ചെറു കുറിപ്പ്‌ എഴുതാന്‍ ശ്രമിച്ചെങ്കിലും സാഹചര്യങ്ങള്‍ അതിന്‌ അഌവദിച്ചില്ല. നിരാശയോടെ അവള്‍ അന്ന്‌ ആ കുത്തിക്കുറിച്ച കടലാസ്‌ ചുരുട്ടിക്കൂട്ടി അടുപ്പിലിട്ടു കത്തിച്ചു. ആ കരിഞ്ഞുപോയ കടലാസിനൊപ്പം തന്റെ സര്‍ഗ്ഗജീവിതവും അവസാനിച്ചുവെന്ന്‌ അവള്‍ കരുതിയെങ്കിലും, അവിടെനിന്നാണ്‌ അവളുടെ നിശബ്ദമായ പോരാട്ടം തുടങ്ങിയത്‌. എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ അവള്‍ പതിയെ എഴുന്നേല്‍ക്കും. വീടിന്റെ ഇരുളടഞ്ഞ കോണിലിരുന്നു ഫോണിന്റെ നേര്‍ത്ത വെളിച്ചത്തില്‍ അവള്‍ തോന്നിയതൊക്കെ ടൈപ്പ്‌ ചെയ്‌തുകൊണ്ടിരിക്കും. ചിലപ്പോള്‍ വികാരവിവശയായി പിറുപിറുക്കും, തനിയെ ചിരിക്കും, കണ്ണീര്‍ തുടയ്‌ക്കും. ഈ നിഗൂഢമായ പെരുമാറ്റം വീട്ടുകാരുടെ സംശയം ഉണര്‍ത്തി. ഒരു രാത്രി വെള്ളം കുടിക്കാനായി അടുക്കളയില്‍ എത്തിയ അമ്മായിയമ്മ കണ്ടത്‌, ഇരുട്ടത്തു ജനാലയ്‌ക്കല്‍ നിന്നു പുറത്തേക്കു നോക്കി ആരോടോ എന്ന വണ്ണം സ്വകാര്യം പറഞ്ഞു ചൂടുപിടിച്ചു. "പ്രകാശാ, ഇവള്‍ക്കിത്‌ എന്തുപറ്റി? പാതിരാത്രി ആരെയാ വിളിക്കുന്നത്‌?' അമ്മായിയമ്മ ഗൗരവത്തില്‍ ചോദിച്ചു. "ഫോണില്‍ നോക്കി ചിരിക്കുന്നതും ആരോടോ സ്വകാര്യം പറയുന്നതും ഞാന്‍ കണ്ടതാ. ഇനി അവള്‍ക്കു പുറത്ത്‌ ആരെങ്കിലുമായി അവിഹിതബന്ധം വല്ലതും ഉണ്ടോ?' പ്രകാശന്റെ ഉള്ളില്‍ ആ സംശയം ഒരു കനലായി പടര്‍ന്നു. രാത്രികളില്‍ അവള്‍ ഫോണില്‍ മുഴുകിയിരിക്കുന്നതു കാണുമ്പോള്‍ അവളുടെ ജീവിതത്തില്‍ തന്നെ കൂടാതെ മറ്റാരോ ഉണ്ടെന്ന്‌ അയാള്‍ ഉറപ്പിച്ചു. സംശയത്തിന്റെ പേരില്‍ വീട്ടില്‍ മൗനം കഥ വി. മോഹന്‍ദാസ്‌

തളം കെട്ടി നിന്നു. അവള്‍ക്കു "ഭ്രാന്താണെന്നും' അല്ലെങ്കില്‍ "ചീത്ത സ്വഭാവമാണെന്നും' ആ വീടു വിധിയെഴുതി. കവിതയാകട്ടെ, ഈ അപമാനമെല്ലാം ഉള്ളിലൊതുക്കി നിശബ്ദയായി തന്റെ ലോകത്തു തുടര്‍ന്നു. ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും ഒരു വനിതാദിനമെത്തി. അന്ന്‌ ഉച്ചയ്‌ക്കു വീടിഌ മുന്നില്‍ സര്‍ക്കാര്‍ ബോര്‍ഡ്‌ വെച്ച ഒരു വാഹനം വന്നു നിന്നു. അമ്പരപ്പോടെ നോക്കി നിന്ന പ്രകാശന്റെ മുന്നിലേക്ക്‌ മാന്യത തോന്നിപ്പിക്കുന്ന ഒരു വ്യക്തി നടന്നുവന്നു. "ഇതു കവിതയുടെ വീടല്ലേ? ഞാന്‍ സാഹിത്യ അക്കാദമിയില്‍നിന്നാണ്‌. ഈ വര്‍ഷത്തെ മികച്ച കവയത്രിക്കുള്ള പ്രത്യേക പുരസ്‌കാരം ശ്രീമതി കവിതയ്‌ക്കാണ്‌." പ്രകാശന്‍ തരിച്ചുപോയി. "അവാര്‍ഡോ? കവിതയോ? സാര്‍, എന്തെങ്കിലും തെറ്റു പറ്റിയതാവും...' "ഒരു തെറ്റുമില്ല,' അദ്ദേഹം ഒരു കവര്‍ പുറത്തെടുത്തു. അതില്‍ കവിതയുടെ പേരും ഫോട്ടോയും അടങ്ങിയ പ്രശസ്‌തിപത്രമായിരുന്നു. "കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇമെയില്‍ വഴിയും വാട്‌സാപ്പ്‌ വഴിയും അവര്‍ അയച്ചു തന്ന വരികള്‍ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്‌. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ബ്ലോഗിലൂടെയും പ്രസിദ്ധീകരിച്ച മാഡത്തിന്റെ വരികള്‍ ശ്രദ്ധിക്കപ്പെട്ടു.' "അടുക്കളക്കവിതകള്‍' എന്ന പേരിലാണ്‌ അവര്‍ എഴുതിയിരുന്നത്‌. മൗനമായിരുന്നുകൊണ്ട്‌ ഇത്രയും വലിയ വിപ്ലവം സൃഷ്ടിച്ച മറ്റൊരു എഴുത്തുകാരിയെ ഞങ്ങള്‍ കണ്ടിട്ടില്ല. ശബ്ദം കേട്ടു കവിത പതുക്കെ പുറത്തേക്കു വന്നു. സംശയത്തിന്റെ പേരിലുണ്ടായ സങ്കടം കാരണം കവിതയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അവാര്‍ഡ്‌ ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബത്തെയും ക്ഷണിച്ചപ്പോള്‍, പ്രകാശന്റെയും അമ്മയുടെയും തലകള്‍ കുനിഞ്ഞുപോയി. അവര്‍ അത്ഭുതത്തോടൊപ്പം വലിയൊരു കുറ്റബോധവും ഉള്ളിലൊതുക്കി. അവാര്‍ഡ്‌ ദാന ചടങ്ങു നടക്കുന്ന ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. കവിത വേദിയിലേക്കു കയറുമ്പോള്‍ പ്രകാശേട്ടഌം കുടുംബവും മുന്‍നിരയില്‍തന്നെ ഇരിക്കുന്നതു കണ്ടു. അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ടു മൈക്കിഌ മുന്നിലെത്തിയ കവിത സദസ്സിനെ നോക്കി ശാന്തമായി പറഞ്ഞു. "ഈ പുരസ്‌കാരം എന്റെ മൗനത്തിഌള്ള അംഗീകാരമാണ്‌. ലോകത്തിഌ വനിതാദിന സേμശം നല്‍കാന്‍ ഒരു വര്‍ഷം മുമ്പ്‌ വരികള്‍ എഴുതാന്‍ ഞാന്‍ എടുത്ത കടലാസ്‌ അടുപ്പിലെ കനലില്‍ എരിഞ്ഞുപോയിട്ടുണ്ടാകാം. പക്ഷേ, ആ അഗ്നിയാണ്‌ പിന്നീട്‌ എന്റെ അക്ഷരങ്ങള്‍ക്ക്‌ വെളിച്ചമായത്‌. രാത്രിയുടെ നിശബ്ദതയില്‍ ഞാന്‍ അക്ഷരങ്ങളുമായി പ്രണയത്തിലായി. ഞാന്‍ സംസാരിച്ചതു നിഗൂഢമായ കാര്യങ്ങളോടായിരുന്നില്ല, എന്നിലെ എഴുത്തുകാരിയോടായിരുന്നു. എന്റെ വീട്ടുകാര്‍ കേട്ട പിറുപിറുപ്പുകള്‍ എന്റെ കവിതകളുടെ ഈണമായിരുന്നു. എന്റെ കുടുംബവും വീടിന്റെ ഓരോ മൂലയും എനിക്ക്‌ എഴുതാഌള്ള പ്രചോദനമായി.'

അറിയിപ്പ്‌ അറിയിപ്പ്‌ ഈ പ്രസിദ്ധീകരണത്തില്‍ രചയിതാക്കള്‍ തങ്ങളുടെ കൃതികളില്‍ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങള്‍ സ്വതന്ത്രമാണ്‌. അവ സഹജയുടേതല്ലെന്ന്‌ മാന്യ വായനക്കാര്‍ ധരിക്കാനപേക്ഷ. എഡിറ്റര്‍ എഡിറ്റര്‍ തന്റെ കുടുംബത്തെ അല്‌പം പോലും കുറ്റപ്പെടുത്താതെ, എഴുത്തിന്റെ ആഴം വ്യക്തമാക്കിക്കൊണ്ട്‌ അവള്‍ തന്റെ പുരസ്‌കാരത്തിന്‌ അര്‍ഹമായ കവിത ആലപിച്ചു: "മൗനത്തിന്‍ കൂട്ടില്‍, അടഞ്ഞ വാതിലില്‍, കഴിവുകള്‍ എരിഞ്ഞു, ചിതല്‍ തിന്ന നാള്‍. അടുക്കളച്ചൂടില്‍, വിയര്‍പ്പില്‍ ലയിച്ച്‌, സ്വപ്‌നത്തിന്‍ ചിറകുകള്‍ ഒടിഞ്ഞുപോയി. രാവിന്‍ യാമത്തില്‍, നിഴലുകള്‍ പോലെ, വരികള്‍ തന്‍ രൂപം മനസ്സില്‍ വിരിഞ്ഞു. സംശയക്കണ്ണുകള്‍ നോവായി പടരവേ, സത്യം വെളിച്ചമായ്‌ മുന്നില്‍ വിരിയുന്നു. അടുപ്പുകള്‍ക്കരികില്‍ ഉരുകിയ വാക്കുകള്‍, അവാര്‍ഡായ്‌ മാറിയൊരത്ഭുത നിമിഷം. തളച്ചിടല്ലേ പെണ്ണിന്‍ ചിറകുകള്‍, പറക്കട്ടെ അവള്‍ തന്റെ വാനിലെ ദൂരം!' ഹാളിലെ ജനം ഒന്നടങ്കം എഴുന്നേറ്റുനിന്നു കയ്യടിച്ചു. താഌം വീട്ടുകാരും ചേര്‍ന്നു സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ തന്റെ ഭാര്യയെ ലോകം എഴുന്നേറ്റു നിന്ന്‌ ആദരിക്കുന്നതു കണ്ടപ്പോള്‍ പ്രകാശന്റെ മനം കുളിര്‍ന്നു. വേദിയില്‍ നിന്നിറങ്ങിയ കവിതയുടെ അരികിലേക്കു അയാള്‍ ഓടിയെത്തി. അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചപ്പോള്‍ പ്രകാശന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. "ക്ഷമിക്കണം കവിതേ, നിന്റെ ആകാശത്തെ ഞങ്ങള്‍ കാണാതെ പോയി. നിന്റെ സ്വപ്‌നങ്ങള്‍ക്കു കാവലിരിക്കേണ്ട ഞാന്‍ നിന്നെ സംശയിച്ചു. ഇനിയങ്ങോട്ടു നിന്റെ തൂലിക ചലിക്കണം. നിനക്കു പിന്തുണയായി ഈ കുടുംബം മുഴുവന്‍ കൂടെയുണ്ടാകും.' അന്ന്‌ ആ വനിതാദിനത്തില്‍, അവാര്‍ഡിനേക്കാള്‍ വലിയ അംഗീകാരമായി തന്റെ പ്രിയപ്പെട്ടവരുടെ മാറ്റം കവിത തിരിച്ചറിഞ്ഞു. കരിഞ്ഞുപോയ കടലാസില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേറ്റ ഒരു കവയത്രിയായി അവള്‍ പുതിയൊരു പ്രഭാതത്തിലേക്കു ചുവടുവെച്ചു.