ഥ ലത എസ്‌ നായര്‍ ജഌവരിയില്‍ മാത്രം ജഌവരിയില്‍ മാത്രം ജഌവരിയില്‍ മാത്രം കാരണങ്ങള്‍ ഒന്നും എഴുതിവെക്കാതെ ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോഴാണ്‌ കാരണങ്ങള്‍ തിരയുന്നവരുടെ ചിന്ത ചിത പോലെ കത്തുന്നത്‌. രാഗിണി ആത്മഹത്യ ചെയ്‌തു! ഇന്നലെയുംകൂടി കണ്ടതാണെന്ന്‌ പറഞ്ഞവരോട്‌ അതിലും മത്സരബുദ്ധിയോടെ ‘രാവിലെ പാലെടുക്കാനിറങ്ങിയപ്പോഴും കൂടി താന്‍ കണ്ടെന്ന്‌’ അയലത്തെ ഫ്‌ളാറ്റിലെ ഗെയ്‌ക്ക്‌വാഡിന്റെ ഭാര്യ! എന്തിനാകും ആത്മഹത്യ ചെയ്‌തതെന്ന കാക്കി പേറിയ ചോദ്യങ്ങള്‍ക്കെല്ലാം രാഗിണിയുടെ ഭര്‍ത്താവ്‌ നμന്‌ പറയാന്‍ ‘രാവിലെ കൊടുത്തുവിട്ട ലഞ്ച്‌ ബോക്‌സിലെ വളിച്ച വെണ്ടയ്‌ക്കാ കഷ്‌ണം’ പോലെയുള്ള മറുപടിയെ ഉണ്ടായിരുന്നുള്ളു. അവള്‍ ഹാപ്പി ആയിരിന്നു. മാര്യേഡ്‌ ലൈഫിലെ ഒരു പാര്‍ട്‌നര്‍ ആത്മഹത്യ ചെയ്യുന്നിടത്തോളം സങ്കീര്‍ണമായ മറ്റൊന്നുമില്ലെന്നു പോലീസുകാരന്റെ ദീര്‍ഘനിശ്വാസം പറയാതെ പറഞ്ഞു. ‘കുട്ടികളില്ലാത്ത ദു:ഖം കൊണ്ടാകും’ എന്നതിനെ "കല്യാണം കഴിഞ്ഞിട്ട്‌ എട്ട്‌ വര്‍ഷമായി കുട്ടികള്‍ ഉണ്ടാകില്ലെന്നു അറിഞ്ഞിട്ടും എന്റെ കുട്ടിയെ, കുട്ടിയെ പോലല്ലെ നμന്‍ കൊണ്ടുനടന്നത്‌. അങ്ങനെ അല്ലേ?" എന്ന രാഗിണിയുടെ അമ്മയുടെ ചോദ്യത്തോടെ, ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ്‌ എല്ലാം ചോദ്യങ്ങളും ‘എന്നാ എടുക്കുകയല്ലെ’ എന്ന മാറുചോദ്യം കൊണ്ട്‌ തീര്‍ന്നു. ഉറക്കം പോയ രാത്രയിലെപ്പോഴോ, രാഗിണി ‘അക്ഷരം എഴുതി പഠിക്കുന്ന ബുക്കെന്ന്‌’ പറഞ്ഞു കളിയാക്കാറുള്ള ബുക്കെടുത്തു തുറന്ന അയാള്‍, അതുവരെ കാണാത്ത രാഗിണിയെ കണ്ടു! ‘‘ജഌവരിയില്‍ മാത്രം പൂക്കാനായി പിറന്ന മരത്തിന്റെ

ചോട്ടിലാണ്‌ അയാളെ ആദ്യം കണ്ടത്‌’. ചെടി നനയ്‌ക്കാന്‍ ബാല്‍ക്കണിയില്‍ ഇറങ്ങിയ എന്നെ തന്നെ നോക്കി നില്‍ക്കുന്നു അയാള്‍.” രാഗിണിയുടെ ആരും അറിയാത്തൊരു അവിഹിത ബന്ധത്തിന്റെ മുഖവുര!! തീയതി മാറുന്നുണ്ട്‌. ചെടികളെ തൊട്ടുതലോടി അയാളെ മാത്രം നോക്കിനിന്ന പകലുകളെ കുറിച്ചെഴുതിയതിന്‌ മാത്രമില്ല മാറ്റം. നμന്‍ ഓര്‍ത്തു, ബാല്‍ക്കണിയിലെ ചെടികള്‍ ഇത്രയും പൂത്തതും തളിര്‍ത്തതും എപ്പോള്‍, എങ്ങനെയെന്ന്‌..? നμന്‍ പൂക്കള്‍ ഒന്നായി കൊഴിഞ്ഞ ജഌവരിയില്‍ മാത്രം പൂക്കുന്ന മരത്തിന്റെ ചുവട്ടില്‍ നിന്ന്‌ തന്റെ ഫ്‌ളാറ്റിലേക്ക്‌ നോക്കി. അവിടെ നിന്നാല്‍ കോപ്ലക്‌സ്‌ പൂര്‍ണ്ണമായും കാണാം. എന്നാല്‍ തന്റെ കിടപ്പുമുറിയിലെ ബാല്‍ക്കണിയില്‍ നിന്ന്‌ മാത്രമെ ആ മരം കാണു. അയാള്‍ സ്വയം പറഞ്ഞു പോയി. പഠിച്ച കള്ളന്‍!! തളര്‍ന്ന കാലു വലിച്ചുനീട്ടി വീട്ടില്‍ എത്തി രാഗിണിയുടെ ബുക്കിലെ ഒടുങ്ങാത്ത പ്രണയം വായിച്ചത്‌ തുടര്‍ന്നു. ഫ്രെബുവരി രണ്ട്‌ അയാള്‍ അഌവാദം ചോദിക്കാതെ വീട്ടിലേക്ക്‌ കയറി വന്നു. താന്‍ വല്ലാണ്ട്‌ പേടിച്ചു. അയാള്‍ക്ക്‌ ഒട്ടും പേടിയില്ലായിരുന്നു. അയാള്‍ എനിക്കായി നാലഞ്ചു മുഴം മുല്ലപ്പൂമാല കൊണ്ടുവന്നു. ആദ്യമായിട്ടാണ്‌ ഒരാള്‍ മുല്ലപ്പൂമാല തരുന്നത്‌. പിന്നെയുള്ള തീയ്യതികളിലെല്ലാം അയാള്‍ മുല്ലപ്പൂവുമായി വന്ന കഥ മാത്രം. മുടി ഇറുക്കി മെടഞ്ഞിട്ട്‌ മുല്ലപ്പൂ വെച്ച്‌, ചിലപ്പോള്‍ മുടി അഴിച്ചിട്ട്‌ പിന്നെ ചിലപ്പോള്‍ കുളിപ്പിന്നല്‍ മെടഞ്ഞ്‌, അയാള്‍ മുല്ലപ്പൂ ചൂടിച്ചു കൊടുത്തവള്‍ക്ക്‌ നμന്‌ അവധി ഉള്ള ദിവസങ്ങളിലെ തീയ്യതികള്‍ എഴുതി കറുത്തമഷി വെച്ച്‌ ഒടുങ്ങാത്ത വൈരാഗ്യം പോലെ കുറുകെയും നെടുകയും വരച്ചിരിക്കുന്നു!! ഇന്ന്‌ ചിലങ്ക വാങ്ങി വന്നു. കുറെ നാളു കഴിഞ്ഞ്‌ തളരുവോളം മറന്നു പോയെന്ന്‌ കരുതിയ ഭരതനാട്യം അയാള്‍ക്കായി മാത്രം ആടിയപ്പോള്‍.... പിന്നെ കുറെ കുത്തുകള്‍ മാത്രം..... ഇന്ന്‌ അയാളോട്‌ പേര്‌ ചോദിച്ചു. അപ്പോള്‍ അയാള്‍ മഞ്ഞ സാരിയും വെള്ള ബ്ലൗസ്സും കുറെ മഞ്ചാടിക്കുരുക്കളും തന്നു, എന്നിട്ട്‌ ഇതാണ്‌ എന്റെ പേരെന്ന്‌ പറഞ്ഞു ഉറക്കെ ചിരിച്ചു. ഭ്രാന്തിയെ പോലെ ഞാഌം ചിരിച്ചു. പിന്നെ ‘ഇയാള്‍ക്കിതെന്താ വട്ടാണോന്ന്‌’ ചോദിച്ചു. പഴയ പാട്ട്‌ കേള്‍ക്കാന്‍ കാരവാന്‍ വാങ്ങി കൊണ്ടുവന്നു, പാട്ട്‌ കേട്ട്‌ കേട്ട്‌ ഞങ്ങള്‍ കുറെ കരഞ്ഞു. കരഞ്ഞുകൊണ്ട്‌ തന്നെ ബേന്‍ഗന്‍ ഫര്‍ത്തയും റ്റൊമാറ്റോ ചട്‌ണിയും ചപ്പാത്തിയും ഉണ്ടാക്കി കഴിച്ചു, അസാധ്യ രുചിയോടെ. ഇപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചാണ്‌ ആഹാരം ഉണ്ടാക്കുന്നത്‌. നμന്‍ ആദ്യമായി എന്റെ ആഹാരത്തിനെ കുറിച്ച്‌ നല്ലത്‌ പറഞ്ഞ്‌ തുടങ്ങി. അല്ലെങ്കിലും നμന്‍ ഇപ്പോ എന്റെ ജീവിതത്തിലേ ഇല്ല. നμന്റെ അവഗണനെയോളം മനോഹരമായി ലോകത്തെനിക്ക്‌ ഒന്നുമില്ല. അയാളുടെ പ്രണയം പോലും..!

അത്രയും വായിച്ചപ്പോള്‍ നμന്‌ തോന്നി, ‘ഒന്നും അറിയാത്ത പൊട്ടിപ്പെണ്ണായി അഭിനയിച്ചിട്ട്‌’ മരിച്ച്‌ കഴിഞ്ഞ്‌ തലേന്നുവരെ കിടക്ക പങ്കിട്ടവരുടെ ചതിയോളം വലിയ വേദന അവരുടെ മരണത്തിന്‌ പോലും ഇല്ലെന്ന്‌. അയാള്‍ വായന തുടര്‍ന്നു. ഇന്ന്‌ എന്റെ പിറന്നാള്‍ ആയിരുന്നു.. അമ്മ പോലും മറന്നു. നμന്‌ പിന്നെ എന്നെപോലും ഓര്‍മ്മയുണ്ടോന്ന്‌ അറിയില്ല. അയാള്‍ വീണ വാങ്ങി വന്നു. യുവജനോത്സവത്തിന്‌ വീണ വായിച്ചതിന്‌ ശേഷം അന്നാദ്യമായി സന്ധ്യയാകും വരെ വീണവായിച്ചു.. നμന്‍ ഒഫീഷ്യല്‍ ടൂറില്‍ ആണ്‌. നμന്‍ ഇല്ലാത്ത രണ്ട്‌ ദിവസം. രണ്ട്‌ ദിവസം ഞങ്ങള്‍ ഒളിച്ചുകളിച്ചു. ചിലപ്പോള്‍ ഉറക്കെ പഴയ പാട്ടുകള്‍ പാടി. കാലു കുഴയുവോളം ന്യത്തച്ചുവടില്‍ ആടിയുലഞ്ഞു.. എപ്പോഴാണന്നറിഞ്ഞില്ല, അയാളെന്നെ ഇറുകെ പൊതിഞ്ഞുപിടിച്ചതും നμനല്ലാതെ ആരും തൊടാത്ത ശരീരത്തില്‍ നാദമുതിര്‍ത്തതും..... ഇന്ന്‌ നμന്‍ വരും. അയാള്‍ എനിക്ക്‌ സമ്മാനിച്ചതെല്ലാം പിറകിലെ സ്‌റ്റോറില്‍ ഒളിപ്പിച്ച്‌ ഒന്നും അറിയാത്ത പോലെ ജീവിക്കണം. വയ്യ..!! ഇന്ന്‌ അയാളെ കണ്ടിട്ട്‌ അഞ്ച്‌ മാസം തികയുന്നു.. ഇന്ന്‌ കൂടെയിറങ്ങി വരണമെന്ന്‌ അയാള്‍ പറഞ്ഞിട്ടുണ്ട്‌. നμന്‍ പോകുന്ന താമസം മാത്രം. ബാല്‍ക്കണിയുടെ താഴെ അയാള്‍ നോക്കി നില്‍ക്കും. മുന്നിലെ കോറിഡോര്‍ വഴി പോയാല്‍ തെളിവാകും. അതുകൊണ്ട്‌ അയാള്‍ പറഞ്ഞു, “പതിനാറാം നിലയില്‍ നിന്ന്‌ താഴേക്ക്‌ പറന്നാല്‍ മതി.” അയാള്‍ പിടിക്കാംന്ന്‌..!! ഏതോ ഒരുവന്‍ ചതിച്ചു ഭ്രാന്തി ആക്കിയ ഭാര്യയുടെ മരണത്തെളിവു തേടി ഇറങ്ങിയ നμഌ മുന്നില്‍ സെക്യൂരിറ്റി സμര്‍ശകരുടെ പേര്‌ വെളിപ്പെടുത്തുന്ന ഫയല്‍ മൊത്തം തിരഞ്ഞു. സിസി ടിവി ക്യാമറയുടെ ദൃശ്യങ്ങള്‍ അരിച്ചുപെറുക്കി ഒരു ഡീറ്റക്ടീവിന്റെ വഴക്കത്തോടെ. കൊറിഡോറില്‍ ഫ്‌ളാറ്റിലേക്കു തുറിച്ചു നോക്കി നില്‍ക്കുന്ന ക്യാമറ കണ്ണുകളിലെ സര്‍വ്വ ദൃശ്യങ്ങളും ഊറ്റി പിഴിഞ്ഞു.. നμന്‍ പോയി, തിരികെ വരുമ്പോഴല്ലാതെ ആ വാതില്‍ തുറന്നിട്ടേയില്ല!!. അടുക്കളയുടെ പിറകിലെ സ്‌റ്റോര്‍ മുറിയില്‍ അവള്‍ ഒളിപ്പിച്ചുവച്ച അവളുടെ പ്രണയസമ്മാനങ്ങള്‍ തിരഞ്ഞു പോയപ്പോള്‍ നμന്‍ കണ്ടത്‌ അടിച്ചു വാരിയതെല്ലാം ഒന്നിച്ചു കൂട്ടിവെച്ച കുറെ ചാക്കുകള്‍ മാത്രം.. സ്‌റ്റോര്‍ റൂമിന്റെ സ്‌ലാബിന്‌ താഴെ ഏതോ പഴയ പത്രത്താളില്‍ നിന്ന്‌ വെട്ടിയെടുത്ത ഒരു ഫോട്ടോ. അതിന്‌ മുകളില്‍ ഒരു തലക്കെട്ട്‌. അനിരുദ്ധന്‍. വയസ്സ്‌ മുപ്പത്‌. വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു!!