ക
ോരന്‍ കോരന്‍ കോരന്‍ കോരന്‍ ഞങ്ങള്ക്ക് സുഹൃത്തായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ക്ക് സഹോദരഌം ഫിലോസഫറും ആയിരുന്നു. ഞങ്ങളോടൊപ്പം കോരന്‍ വളര്‍ന്നു. ഞങ്ങള്‍ കോരനൊപ്പം വളര്‍ന്നു. കൊരങ്കുട്ടി എന്നാണ് അമ്മ കോരനെ വിളിക്കാറ്, അവന് ഞങ്ങളെക്കാളും പ്രായം കൂടുമെങ്കിലും ഞങ്ങളും അത് തന്നെ വിളിച്ചു. അവന്‍ മൂത്താരുകുട്ടി എന്നാണ് ഞങ്ങളെ വിളിക്കാറ്. ഞങ്ങളെക്കാള്‍ പ്രായമുള്ള അവന്‍ ഞങ്ങളെ മൂത്താര്‍ എന്ന് വിളിക്കുന്നതിലുളള പ്രതിഷേധം, പഠിപ്പില്ലാത്ത കോരനോട് ഞങ്ങള്‍ സൂചിപ്പിച്ചപ്പോള്‍, അവന്‍ ഒന്ന് പകച്ചു. പിന്നെ പറഞ്ഞു നിങ്ങളൊക്കെ മൂത്താരുമാരാനെന്നു എന്‍റെ അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ മറുപടിയില്‍ തൃപ്‌തി തോന്നിയില്ലെങ്കിലും ഞങ്ങള്‍ തലയാട്ടി സമ്മതിച്ചു. കോരന്‍കുട്ടിയെ പിണക്കാനാവില്ല. പഠിത്തം കുറവാണെങ്കിലും അവഌ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. ഞങ്ങള്‌ക്ക് അക്കാലങ്ങളില്‍ കൊരങ്കുട്ടി ഞങ്ങളുടെ റോള് മോഡല്‍ ആയിരുന്നു എന്ന് പറയുന്നതാവും ശരി. ഞങ്ങളുടെ എല്ലാ വിധ കുഞ്ഞു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ‘കോരന്‍ ബുദ്ധി' പ്രാപ്‌തമായിരുന്നു. അവന്‍ സ്‌കൂളില്‍ പഠിച്ചിരുന്നെങ്കില്‍ ക്ലാസ്സില്‍ ഒന്നമാനാകുമായിരുന്നു എന്ന് ഞങ്ങള്‍ തമ്മില്‍ പറഞ്ഞത് കേട്ട് ഞങ്ങളുടെ അമ്മ ചിരിച്ചത് എന്തിനെന്നറിയാന്‍ ഞങ്ങള്‍ അമ്മയെ നിര്‍ബന്ധിച്ചു. ചിരി നിര്‍ത്തി അമ്മ പറഞ്ഞു. അവനെ സ്‌കൂളില്‍ ചേര്‍ത്തതാണ്. പക്ഷെ വഴിയില്‍ എവിടെയെങ്കിലും കന്നാലികളെ കണ്ടാല്‍ കോരന്‍ സ്‌ലേറ്റും പുസ്‌തകോം ഏതെങ്കിലും വെലിക്കീല് വച്ച് കന്നിന്‍റെ കൂടെ പോകും, സഹര്‍ഷം പോകും. അന്നേ അവഌ കന്ന് എന്ന് വച്ചാല്‍ ജീവനായിരുന്നു. കന്നിനെ കഥ ഗോവിμഌണ്ണി
കഴുകാനാണങ്കില്‍ പെരുംകുളത്തിലേക്ക്, തീറ്റക്കാണങ്കില്‍ മേലെ പുല്ലാണിക്കുന്നിലേക്ക്. എവിടക്കാണങ്കിലും കോരന്‍ തയ്യാര്‍, കന്നു തെളിക്കുന്നവര്‍ക്കും കൊരങ്കുട്ടി പ്രിയംങ്കരന്‍! കന്നുകളെപ്പറ്റി സാമാന്യം നല്ലൊരു ബോധം അന്നേ കൊരഌണ്ടായിരുന്നു. കോരന്‍ കന്നിനെ കുളിപ്പിക്കുന്നത് കാണാന്‍ ബഹു രസമാണ്. മേലാകെ കൈകൊണ്ടും ചകിരി കൊണ്ടും തേക്കുമ്പോള്‍ കന്നിന്റെ മേലാകെ കുളിര്‍ക്കും, കന്നു വിറക്കുന്നുണ്ടാവും. പിന്നെ ചെവി, മൂക്ക്, കഴുത്തു എല്ലാം നന്നായി തെച്ചുള്ള കുളിപ്പിക്കല്‍ കഴിഞ്ഞാല്‍ കന്നുകള്‍ അവയുടെ പരുപരത്ത നാക്ക് കൊണ്ട് അവന്റെ മുഖം നക്കി കോരനെ കോരിത്തരിപ്പിക്കും. ‘കന്നേ, വേണ്ടാട്ടോ, കോരന്‍ കന്നിഌ താക്കീത് നല്‍കും. അന്നത്തെ പരിപാടി കഴിഞ്ഞാല്‍ സ്‌ലേറ്റും പുസ്‌തകവും എടുത്തു വീട്ടില്‍ പോകും. ഇനി ക്‌ളാസ്സിലാണങ്കിലും കന്നാലിശബ്ദം റോട്ടില്‍ കേട്ടാല്‍, കോരന്‍ ക്ലാസ്സ് വിട്ടു പിന്നാലെ പോകും. ഒരു ദിവസം കപ്പാരത്തു മാഷ് ബോര്‍ഡില്‍ ‘തറ പറ‘ വരച്ചിടുന്ന സമയം ആ വഴി വന്ന കന്നിനോട് കിന്നാരം പറയാന്‍ ക്ലാസ്സിന്നു വഴിയിലെക്കിറങ്ങിയ കോരന്‍ തിരിച്ചു ക്ലാസ്സിലേക്ക് വരമ്പോള്‍കണ്ടത്, മാഷു വാതില്‍ക്കല്‍ വടിയുമായി നില്‍ക്കുന്നതാണ്. പിന്നെ ഒന്നും ആലോചിച്ചില്ല. സ്‌കൂളിലെ അരമതില്‍ ചാടി കണ്ടം വഴി ഓടി. ചാളയിലെത്തിയപ്പോള്‍ ഉച്ചക്കഞ്ഞി കുടിക്കാന്‍ വന്ന ചക്കി മകനെ കണ്ടു അമ്പരന്നു. ‘അന്‌ക്ക്രെന്ത ഇസ്‌ക്കൊളില്ലേ’? ‘നേര്‍ത്തെബിട്ടു’ കോരന്‍ കഞ്ഞി മോന്തിക്കൊണ്ട് പറഞ്ഞു. ‘ഉപ്പുംമാവ് കയിച്ച് വന്ന പോരാനില്ലേ? കോരന്‍ ഒന്നും പറയാതെ ചിറി തുടച്ചു കവണയെടുത്തു അണ്ണാനെ എറിയാന്‍ പോയി. വൈകീട്ട് അയ്യപ്പനാണ് കോരന്റെ സ്‌ലേറ്റും പുസ്‌തകോം കൊണ്ട് വന്നത്. അവന്‍ കഥയൊക്കെ ചക്കിയോടു പറഞ്ഞു. നാളെ കോരന്റെ കൂടെ സ്‌കൂളില്‍ ചെല്ലാന്‍ മാഷ് പറഞ്ഞന്നറിഞ്ഞു ചക്കി ഭയന്നു. കപ്പരത്തു മാഷേ ഭയമാണ്. പിറ്റേന്നു ചക്കി വീട്ടില്‍ വന്നു. അമ്മയോട് സങ്കടം പറഞ്ഞു. മാഷോട് പറയാമെന്നു അമ്മ പറഞ്ഞു. മാഷു ചെലക്കോട് കുന്നിറങ്ങി നടന്നാണ് സ്‌കൂളില്‍ വരുന്നത്. ചിലപ്പോള്‍ വീട്ടു പടിക്കല്‍ നിന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടും. വലിയൊരു പാത്രത്തില്‍ വെള്ളവുമായി ആരെങ്കിലും പടിക്കലെക്കോടും. അഞ്ചെട്ടു കിലോമീറ്റെര്‍ നടന്നാണ് മാഷ് ദിസവും സ്‌കൂളില്‍ എത്തുന്നത്. അച്ഛന്റെ സ്‌നേഹിതനാണ്. കണ്ടാല്‍ രണ്ടുപേരും ചായ കുടിക്കയും ഗണേഷ് ബീഡിയുടെ മഹത്വം തമ്മില്‍ പറഞ്ഞു ബീഡി ആഞ്ഞു വലിക്കയും ചെയ്യും. (അതാണല്ലോ തന്നെയും ബീഡി വലിക്കാന്‍ േപ്രരിപ്പിച്ചത്). ഏതായാലും ചക്കിക്ക് ഒരപേക്ഷയെ ഉണ്ടായിരുന്നുള്ളൂ. ‘കോരഌ ഇനി തറവാട്ടിലെ കന്നിനെ നോക്കുന്ന പണി കൊടുക്കണം. ഇനി സ്‌കൂളില്‍ വിടുന്നില്ല. ‘ഞാന്‍ ഏട്ടനോട് പറയാം’ അമ്മ ഏറ്റു. അങ്ങിനെ പത്തു വയസ്സുകാരന്‍ കോരന്‍ പഠിത്തം നിര്‍ത്തി കന്നാലികളുടെ ചാറ്‌ജു ഏറ്റെടുത്തു, ചാവടിയില്‍ താമസവുമായി. കാലത്ത് അഞ്ചു മണിക്ക് തന്നെ അവന്‍ കന്നിഌ കഞ്ഞിയും വൈക്കോലും കൊടുക്കും. അവയ്‌ക്ക് പൂട്ടില്ലെങ്കില്‍ നേരെ പെരുംകുളത്തിലേക്ക് ആട്ടിതൊളിച്ചു വിസ്‌തരിച്ചു കുളിപ്പിക്കും. ഈ ജോലി കിട്ടിയതില്‍ കോരന്‍ വളരെ ഏറെ സന്തോഷവാനായിരുന്നു. അവനെ അമ്മയെ ഏല്‌പിക്കുമ്പോള്‍ ചക്കി മകനോട് പറഞ്ഞു ‘തമ്രാട്ടിയോട് പറഞ്ഞാണ് ഇവിടെ നിര്‍ത്തണത്, അതോര്‍മ്മ വേണം. തോന്നിവാസം
കാണിക്കരുത്‘ അവന്‍ ചക്കിയുടെ മുണ്ടില്‍ പിടിച്ചു സ്‌നേഹബഹുമാനത്തോടെ അമ്മയെ നോക്കി തലയാട്ടി. അമ്മക്കും കൊരങ്കുട്ടി എന്നും ഞങ്ങളെപ്പോലെയായിരുന്നു. ഒരു വിഷുക്കാലത്ത്, രാവിലെ ഞങ്ങള്‍ക്ക് കിട്ടിയ കൈനേട്ടങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി എത്രയുണ്ടെന്ന്, കിണറ്റുകരയില്‍ വെള്ളം കോരുന്ന കൊരനോട് ആഹ്‌ളാദത്തോടെ വിളിച്ചു പറഞ്ഞു ഞങള്‍ ചുറ്റും കൂടി. ഓരോരുത്തര്‍ക്കും ഓരോപിടി ചില്ലറയാണ് അച്ഛന്‍ കൈനേട്ടമായി തരാരുള്ളത്. അതില്‍ വിവിധ നാണയങ്ങള്‍ ഉണ്ടായിരിക്കും. കിട്ടിയ വശം വീതം ഞങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി. അപ്പോള്‍ കോരന്‍ ഒരഭിപ്രായം പറഞ്ഞു“ നിങ്ങള്‌ക്ക് കിട്ടിയത് ഒപ്പമല്ല ചിലര്‍ക്ക് കൂടുതല്‍, ചിലര്‍ക്ക് കുറവ്. ഇത് ശരിയല്ല. “ “പിന്നെന്തു ചെയ്യണം“ ഞങ്ങള്‍ മൂന്നുപേര്‍ ഏകസ്വരത്തില്‍ ചോദിച്ചു. “ആര്‍ക്കാണ് ഏറ്റവും കുറവ് കിട്ടിയത്?” ഞാന്‍ കൈ പൊക്കി. ‘അത്രെതയാണ്’ കണക്കില്‍ മോശമെങ്കിലും രണ്ടു തവണ എണ്ണിതിട്ടപ്പെടുത്തി അക്കം വിളിച്ചു പറഞ്ഞു. “അഞ്ചു രൂപ“ “അനിയന്‍ മൂത്തരുകുട്ടിക്ക്രെത കിട്ടി?” “എഴു രൂപ.“ അനിയന്‍ വിജയഭാവത്തില്‍ വിളിച്ചു പറഞ്ഞു. എന്നേക്കാള്‍ രണ്ടു രൂപ കൂടുതല്‍ കിട്ടിയ സന്തോഷം അവഌ മറച്ചു വക്കാനായില്ല.. “ശരി രണ്ടു രൂപ ഇങ്ങട് തരൂ.” കാര്യം മനസ്സിലായില്ലെങ്കിലും അനിയന്‍ ഉടനെ രണ്ടു രൂപ കോരനെ ഏല്‌പിച്ചു. “ങ്ങക്ക്രെത കിട്ടി തബ്രാട്ടിക്കുട്ടി” കോരന്‍ ചേച്ചിയോട് ചോദിച്ചു. ചേച്ചിക്ക് സംശയമായി. തനിക്കു എട്ടു രൂപ കിട്ടിയിട്ടുണ്ട്. അത് പറഞ്ഞാല്‍ കോരന്‍ മൂന്നു രൂപ ചോദിക്കും. “എട്ടു രൂപ. ചെച്ചിക്ക് എട്ടു രൂപ” അനിയന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. “ മൂന്ന് രൂപങ്ങട് തരിന്‍“ കോരന്‍ കൈ നീട്ടി. ഗത്യന്തരമില്ലാതെ ചേച്ചിയും മൂന്ന് രൂപ കോരനേ ഏല്‍പ്പിച്ചു കൊടുത്തു. കോരന്‍ കയ്യലുള്ള പണമെണ്ണി പറഞ്ഞു. “ഇതാ എനിക്കും കിട്ടി അഞ്ചു രൂപ കൈനേട്ടം ” പിന്നെ ഓരോരുത്തരോടും ചോദിച്ചു എത്ര കയ്യിലുണ്ടെന്ന്. “അപ്പൊ എല്ലാവര്‍ക്കും അഞ്ചു രൂപ ഒരേ പോലെ. അതല്ലേ തന്തോഷം“?? കോരന്‍ ഞങ്ങളോട് ചോദിച്ചു. കോരന്റെ പ്രത്യയശാസ്‌ത്ര ബുദ്ധിയോര്‍ത്തു ഞങ്ങള്‍ അതിശയിച്ചു. ഏറെ സന്തോഷിച്ചത് ഞാന്‍ തന്നെ. പക്ഷെ ചേച്ചിക്ക് സങ്കടം വന്നു. എനിക്ക് എട്ടു രൂപ കിട്ടിയതല്ലേ. ഇപ്പൊ മൂന്ന് രൂപ കുറഞ്ഞു. ശേഖരഌം അബദ്ധം മനസ്സിലായി. പക്ഷെ എന്ത് ചെയ്യാന്‍? കോരന്റെ തീരുമാനം മറ്റാനാവില്ല. ഇതൊക്കെ അച്ഛനറിഞ്ഞാല്‍ അടി നിശ്ചയം. “ങ്ങളൊക്കെ നിക്ക് വിശുകൈനെട്ടം തന്നൂഌ വിചാരിച്ചാ വിശമം തീരും“ കോരന്‍ എല്ലാവരെയും സമാശ്വസിപ്പിച്ചു. കൊരങ്കുട്ടിക്ക് അമ്മ വിഷുകൈനെട്ടം വച്ചിട്ടുണ്ട്. കന്നിഌ വെള്ളം കൊടുത്തു ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. ചേച്ചി ഓര്‍മിപ്പിച്ചു. "സര്‍ക്കസ്സു കാണാന്‍ വച്ചതാ. ഇനി തികയില്ല'. ചേച്ചിക്ക് സങ്കടം ബാക്കി. “അയിഌ ഞാന്‍ ങ്ങക്ക് ഒരു മുന്തിയ സര്‍ക്കസ് കാണിച്ചു തരാം "ആരും കാണിക്കാത്തത് “കൊരങ്കുട്ടി അത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ മൂവരും ഒരേ സ്വരത്തില്‍ സമ്മതിച്ചു. “മതി” എന്തായാലും കൊരങ്കുട്ടി നിസ്സാരവിദ്യയോന്നുമാവില്ല കാണിക്കുക എന്ന കാര്യത്തില്‍ ഞങ്ങളില്‍ തര്‍ക്കമില്ലയിരുന്നു. കൊരങ്കുട്ടി ഒരു നിമിഷം വെള്ളം നിറച്ചുവച്ച ബക്കറ്റില്‍ ചൂണ്ടി പ്രഖ്യാപിച്ചു.. “ഈ വെള്ളം മുഴുവഌം ഞാങ്കുടിക്കും, ഒരു തുള്ളി ബാക്കിവക്കാണ്ടേ” ഞങ്ങള്‍ സ്‌തബ്ധരായി! കോരന്‍ ഒരു പാള ചുരുട്ടി കൊരിക്കുടിക്കാന്‍. ഞങ്ങള്‍ ശ്വാസം പിടിച്ച് നിന്നു കാഴ്‌ച കാണാന്‍. കുറഞ്ഞത് പത്തു ഗ്ലാസ് വെള്ളം കാണും . കോരന്‍ ബക്കറ്റു കിണറ്റിന്‍ തിണ്ടില്‍ വച്ച് പാളയില്‍ വെള്ളമെടുത്തു കുടിക്കാന്‍ തുടങ്ങി .
ഞങ്ങള്‍ എണ്ണികൊണ്ടിരുന്നു. ബക്കറ്റിലെ വെള്ളം പകുതി കഴിഞ്ഞു. ഇതിനകം ആറു തവണ കുടിച്ചു. ഒരിക്കല്‍ കുറച്ചു വെള്ളം താഴെ തെറിച്ചു പോയത് അനിയന്‍ വിളിച്ചു പറഞ്ഞു. പാള ശരിയാക്കി കോരന്‍ ഒരു ബക്കറ്റ് വെള്ളം മുഴുവഌം കുടിച്ചത് ഞങ്ങള്‍ അതിശയത്തോടെ നോക്കി. ബക്കറ്റു കാലി!! കോരന്‍ നിന്ന് കൊണ്ട് ഒന്നും പറയാതെ ഞങ്ങളെ നോക്കി തലയാട്ടി. പിന്നെ കൈ തന്റെ വായില്‍ തിരുകി. ഒരു തെരുവ് സര്‍ക്കസ് കണ്ട സംതൃപ്‌തിയോടെ ഞങ്ങള്‍ വീട്ടില്‍ പോകാനൊരുങ്ങി. പിന്നില്‍ ഒരു ശബ്ദം കേട്ട് ഞങ്ങള്‍ തിരിഞ്ഞു നോക്കി. കോരന്‍ കുനിഞ്ഞു നില്‌ക്കുന്നു. വായില്‍ക്കൂടി പൂക്കുറ്റി പോലെ വെള്ളം ശക്തിയോടെ പുറത്തേക്ക് പോയ്‌ക്കൊണ്ടിരുന്നു. പിന്നീട് നിവര്‍ന്നു നിന്ന് കോരന്‍ ഞങ്ങളെ നോക്കി വിജയഭാവത്തോടെ ചിരിച്ചു.!! കോരന്‍ ഞങ്ങള്ക്ക് സുഹൃത്തായിരുന്നു. ചിലപ്പോള് സഹോദരനായിരുന്നു. ഞങ്ങളോടൊപ്പം കോരന്‍ വളര്‍ന്നു. ഞങ്ങള് കോളേജൂ തലത്തില്‍ എത്തിയപ്പോള് കോരന് ഒരു ഒത്ത കര്‍ഷകനായി വളര്‍ന്നിരുന്നു. അവന്റെ ഉറച്ച ശരീരവും സിക്‌സ് പാക് വയറും ഞങ്ങള്‍ അശുക്കള്‍ അസൂയയോടെ നോക്കുമായിരുന്നു. കോരന്‌ടെ കൂടെ വാണിയംകുളം ചന്തക്കു പോകുന്നത് ഹരമായിരുന്നു. അമ്മയോട് ഇരന്നു വാങ്ങിയ അഌവാദവുമായി ഞാന്‍ കന്നുമായിട്ട് വാണിയംകുളം ചന്തക്ക് പോകാറുളളത്. ബുധനാഴ്‌ച രാത്രി കന്നും തൊളിച്ച് കോരന്‌ടെ കൂടെ വ്യാഴച്ചന്തക്കു വാണിയം കുളത്തേക്കു പോകുമ്പോള്‍ എനിക്കു കിട്ടുന്നത് രാത്രിയിലെ കട്ടഌം ബീഡിയും, കുറെ കോരന്‍ കഥകളും. കന്നു വിറ്റ്, പകരം വാങ്ങിയ കന്നിന്‍റെ ഇടപാട്, അശോകസ്‌തംഭ ചിത്രങ്ങളുള്ള ചെറിയ നോട്ടുകളുമായി കൈമാറുമ്പോള്‍ കോരന്‍ പറയും "മേനോന്‍കുട്ടി ഇബഡെക്ക് നോക്കണ്ട'!! അതൊക്കെ ചായക്കാശു മാത്രം. ഇടപാടുകാരുടെ സന്തോഷം. കന്നുകാലികളെ കൊടുത്ത്, കന്നുകാലികളെ വാങ്ങുക. എക്‌സ്‌ചേഞ്ച്!! പിന്നീട് കോളേജില്‍ പഠിച്ച ‘ബാര്‍ടര്‍ എക്കോണോമി‘!! പകരം കോരന്‍ എനിക്കു വഴിനീളേ ചായ വാങ്ങിതരും, വാണിയംകുളം കുഞ്ചിയുടെ വീര കഥകള്‍ പറഞ്ഞുതരും. 18 കിലോമീറ്റര്‍ പകരം വാങ്ങിയ കന്നുമായി തിരിച്ചു നടന്നു വരുമ്പോള്‍ കോരന്‍ എന്റെ ആവശ്യപ്രകാരം ഇരുനിലംകോടു നീലിയുടേയും ചേലക്കര മാങോടിയൂടേയും കഥകള്‍ പറഞ്ഞു തരും...... അതെനിക്ക്... വാസവദത്തയുടേയും മഗ്‌ദലനമറിയത്തിന്‌ടയും ക്ലിയോപാട്രയുടേയൂം കഥകള്‍ പോലെ ചരിത്രമായിരുന്നു. ...................................................................................................... അവധിക്കു വീട്ടില് വരുമ്പോഴുള്ള പതിവ് നടത്തം എപ്പോഴും പണ്ട് സ്വന്തമായിരുന്ന പ്രിയപ്പെട്ട കൃഷിപ്പാടങ്ങള്‍ കടന്നു തീരുമ്പോള്‍ വഴിമുട്ടി നിക്കും. അവിടെ കോരന്‍ ഉണ്ടാവാറുണ്ട്. ചുറ്റും നോക്കി നിന്നപ്പോള്‍ ആ വഴി വന്ന കുഞ്ചു നായര്‍ കുശലം പറഞ്ഞു. “എന്നാ മടക്കം”? തിരിച്ചു ചോദിച്ചു “കോരങ്കുട്ടി ഇവിടില്ലെ?“ “അവന്‍ കഴിഞ്ഞ കാരക്കിടകത്തില് ചത്തു പോയിലോ“ അറിഞ്ഞില്ല. ഞെട്ടിയില്ല. കോരഌ കുറച്ചു കാലമായി സുഖമില്ലായിരുന്നു. എങ്കിലും അവന്‍ മരിച്ചു എന്നു കേട്ടപ്പോള്‍ കൂടുബത്തില് ആരോ മരിച്ച് പോയപ്പോലെ തോന്നി. വിട സഖേ.