കവിത
വെള്ളിലയും
മഞ്ഞിലയും.
വെള്ളിലയും വെള്ളിലയും
മഞ്ഞിലയും. മഞ്ഞിലയും. സുനിത ബഷീര്‍
ആര്‍ച്ചയുടെ ഇരുപതാമത്തെ പ്രസവത്തിലാണ്‌
വെള്ളിലയും മഞ്ഞിലയും പിറന്നത്‌.
വെള്ളില, വെള്ളി പോലെ വെളുത്ത്‌,
നെറ്റിയില്‍ ചാരനിറമുള്ള പൊട്ടണിഞ്ഞവള്‍,
മഞ്ഞിലയ്‌ക്ക്‌ മഞ്ഞ ചുട്ടികള്‍ നെറ്റിയില്‍,
ഒറ്റക്കണ്ണില്‍ കണ്ണെഴുത്ത്‌,
പറയാതെ വയ്യ
പരമസുμരികള്‍.
പൂര്‍വ്വ ജന്മസ്‌മ്യതികള്‍
പാദങ്ങളിലൊളിപ്പിച്ച്‌,
സഹജമായ സ്‌നേഹക്കൂറില്‍
അടുപ്പിന്‍പാതകച്ചൂടാറ്റി,
പാല്‍മണക്കുന്ന മിഌസരോമങ്ങള്‍
മാടിയൊതുക്കി,
പട്ടിന്‍മിഌപ്പില്‍ തലപൂഴ്‌ത്തി,
അനന്തമാം സ്‌നേഹത്തണലില്‍,
ഉമ്മ മണങ്ങളോമനിക്കുന്നവര്‍.
നിഷ്‌ക്കാസിതരെ മൗനം
പഠിപ്പിക്കുന്ന പാഠശാലകളിവര്‍,
നിശ്ശബ്ദമൗനം കൊണ്ട്‌
സംവേദിക്കും പ്രണയികളീ
മാര്‍ജ്ജാരര്‍.