സാ

ധാരണക്കാരന്റെ ആശങ്കകളും ചില യാഥാര്‍ത്ഥ്യങ്ങളും.

.

വലിയ കമ്പനികള്‍, സ്വതന്ത്രമായോ ചെറിയ ഗ്രൂപ്പുകളായോ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ വാങ്ങുകയോ ഏറ്റെടുക്കുകയോ ചെയ്യുന്ന പ്രക്രിയയാണ്‌ കോര്‍പ്പറേറ്റ്‌ ഹോസ്‌പിറ്റല്‍ അധിനിവേശം അഥവാ Corporatization. ഇത്‌ ഈയിടെയായി കണ്ടുവരുന്ന ഒരു പ്രവണതയാണ്‌. തല്‍ഫലമായി അധിക ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പല ആശുപത്രികളും ഇന്ന്‌ വലിയ ബിസിനസ്‌ ഗ്രൂപ്പുകളുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റം ആരോഗ്യമേഖലയില്‍ വലിയ ചര്‍ച്ചയ്‌ക്ക്‌ വഴിതെളിച്ചിട്ടുണ്ട്‌. ഈ ഏറ്റെടുക്കലിലൂടെ വന്‍കിട കമ്പനികള്‍ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ എന്തൊക്കെയായിരിക്കാം? പ്രധാനമായും മൂന്ന്‌ കാര്യങ്ങളാണ്‌ പങ്കുവയ്‌ക്കുവാഌള്ളത്‌:

1. സാങ്കേതിക വളര്‍ച്ച ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും സങ്കീര്‍ണമായ ശസ്‌ത്ര്രകിയകള്‍ക്കും വലിയ തുകയുടെ നിക്ഷേപം ആവശ്യമാണ്‌. ചെറുകിട ആശുപത്രികള്‍ക്ക്‌ ഇത്‌ പലപ്പോഴും താങ്ങാന്‍ പറ്റില്ല. വന്‍കിട കമ്പനികള്‍ ഈ ഹോസ്‌പിറ്റലുകളെ ഏറ്റെടുക്കുന്നതോടുകൂടി ഇത്‌ സാധ്യമാകുന്നു.

2. വിപണി വിപുലീകരണമാണ്‌ അടുത്ത ലക്ഷ്യം ഇന്‍ഷുറന്‍സ്‌ മേഖലയുടെ വളര്‍ച്ചയോടെ ഹോസ്‌പിറ്റല്‍ ബിസിനസ്‌ ലാഭകരമായ ഒരു നിക്ഷേപമായി കമ്പനികള്‍ കാണുന്നു.

3. മെഡിക്കല്‍ ടൂറിസത്തിലേക്ക്‌ വഴിതെളിക്കുന്നു വിദേശത്തുനിന്നുള്ള രോഗികളെ ആകര്‍ഷിക്കാനാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌.

ഇതിന്റെ ഗുണവശങ്ങളെപ്പറ്റി പറയുകയാണെങ്കില്‍ അത്യാധുനിക സൗകര്യങ്ങളായ റോബോട്ടിക്ക്‌ സര്‍ജറി, അഡ്വാന്‍സ്‌ഡ്‌ മെഷീന്‍ തുടങ്ങിയവ രോഗിക്ക്‌ ലഭ്യമാകുന്നു. ലോകനിലവാരമുള്ള ഡോക്ടര്‍മാരെ ഈ ഹോസ്‌പിറ്റലുകളില്‍ എത്തിക്കാന്‍ കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റുകള്‍ക്ക്‌ സാധിക്കും. ഇത്‌ രോഗികള്‍ക്ക്‌ നല്‍കുന്ന സേവനങ്ങളില്‍ ഒരു നിശ്ചിത നിലവാരം ഉറപ്പാക്കുകയും ചെയ്യുന്നു.. ഇതെല്ലാം നല്ലത്‌ ന്നെ. എങ്കിലും ഒരു സാധാരണക്കാരനെ ഇതിന്റെ ദോഷവശങ്ങളാണ്‌ കൂടുതല്‍ സ്വാധീനിക്കുക. അവയെപ്പറ്റി നമുക്കൊന്നു ചിന്തിക്കാം. ദോഷവശങ്ങള്‍: ചികിത്സാചെലവ്‌ വര്‍ദ്ധിക്കുന്നു. ലാഭത്തിന്‌ മുന്‍ഗണന നല്‍കുന്നു. ലാഭം വര്‍ദ്ധിപ്പിക്കാനായി അനാവശ്യ ലാബ്‌ പരിശോധനകളും ശസ്‌ത്ര്രകിയകളും നിര്‍ദ്ദേശിക്കപ്പെടാന്‍ സാധ്യതയുണ്ട്‌. ആശുപത്രികള്‍ നഗരങ്ങളില്‍ ക്രേμീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതോടെ, ഗവണ്മെന്റ്‌ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം കുറയാന്‍ സാധ്യത കൂടുന്നു. വന്‍കിട കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക്‌ വലിയ സൗകര്യങ്ങളും ശമ്പളവും നല്‍കി കൂടെ ചേര്‍ക്കുന്നു. ഇതോടെ നിര്‍ദ്ധനരായ രോഗികള്‍ വലയുന്നു. ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ സ്വാധീനം ഹോസ്‌പിറ്റലുകളെ വന്‍കിട കമ്പനികള്‍ ഏറ്റെടുക്കുന്ന പ്ര്രകിയയില്‍ ഇന്‍ഷുറന്‍സ്‌ മേഖലയുടെ സ്വാധീനം വളരെ വലുതാണ്‌. ആരോഗ്യ ഇന്‍ഷുറന്‍സും കോര്‍പ്പറേറ്റ്‌ ആശുപത്രികളും തമ്മിലുള്ള ബന്ധം ഇവയാണ്‌. 1. ക്യാഷ്‌ ലെസ്‌ ചികിത്സാ സൗകര്യം. വന്‍കിട കമ്പനികള്‍ നടത്തുന്ന ആശുപത്രികള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി നേരിട്ട്‌ കരാറുകള്‍ ഉണ്ടാകും, ഇത്‌ രോഗികള്‍ക്ക്‌ പണം അടക്കാതെ തന്നെ ചികിത്സ തേടാന്‍ സഹായിക്കുന്നു. ഇന്‍ഷുറന്‍സ്‌ ഉള്ളവര്‍ സ്വാഭാവികമായും ഇത്തരം വലിയ ആശുപത്രികളെ തിരഞ്ഞെടുക്കാന്‍ കാരണമാകുന്നു. 2. ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ഓരോ ചികിത്സയ്‌ക്കും നിശ്ചിത തുക നിശ്ചയിക്കും. ഇത്‌ ചെറുകിട ആശുപത്രികള്‍ക്ക്‌ പലപ്പോഴും ലാഭകരമായിരിക്കില്ല. എന്നാല്‍ വന്‍കിട ഗ്രൂപ്പുകള്‍ക്ക്‌ ധാരാളം രോഗികളെ ലഭിക്കുന്നതിനാല്‍ ഈ നിരക്കില്‍ സേവനം നല്‍കാന്‍ സാധിക്കുന്നു. 3. നിര്‍ബന്ധിത ഇന്‍ഷുറന്‍സ്‌ പരിരക്ഷ. ഇന്ന്‌ മിക്ക സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്ക്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌ നല്‍കുന്നുണ്ട്‌. ഇന്‍ഷുറന്‍സ്‌ തുക വിനിയോഗിക്കാന്‍ രോഗികള്‍ ഇത്തരം അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ഹോസ്‌പിറ്റലുകളെ ആശ്രയിക്കുന്നു. ഇത്‌ കോര്‍പ്പറേറ്റ്‌ കമ്പനികളുടെ ആശുപത്രികളിലെ ലാഭം വര്‍ദ്ധിപ്പിക്കുന്നു. 4. കൂടുതല്‍ പരിശോധനകളും ഇന്‍ഷുറന്‍സ്‌ ക്ലെയിമുകളും. ഇന്‍ഷുറന്‍സ്‌ ഉള്ളതുകൊണ്ട്‌ മാത്രം രോഗികള്‍ പലപ്പോഴും ചികിത്സാ ചെലവിനെ കുറിച്ച്‌ ആശങ്കപ്പെടാറില്ല. ഇത്‌ മുതലെടുത്ത്‌ വന്‍കിട ആശുപത്രികള്‍ അനാവശ്യമായ പരിശോധനകളും സ്‌കാനിംഗുങ്ങളും നടത്തി ഇന്‍ഷുറന്‍സ്‌ തുക പരമാവധി ക്ലെയിം ചെയ്യാന്‍ ശ്രമിക്കുന്നു. 5. പ്രീമിയം തുകയിലെ വര്‍ദ്ധനവ്‌. വന്‍കിട ആശുപത്രികള്‍ ഈടാക്കുന്ന ഉയര്‍ന്ന ചികിത്സാചെലവ്‌ കാരണം ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്ക്‌ വലിയ തുക നല്‍കേണ്ടിവരുന്നു. ഇത്‌ ഭാവിയില്‍ സാധാരണക്കാരുടെ ഇന്‍ഷുറന്‍സ്‌ പ്രീമിയം തുക വര്‍ദ്ധിപ്പിക്കാഌം കാരണമാകുന്നു. വന്‍കിട കമ്പനികള്‍ക്ക്‌ കൃത്യസമയത്ത്‌ പണം ലഭിക്കുമെന്ന്‌ ഇന്‍ഷുറന്‍സ്‌ കമ്പനി ഉറപ്പ്‌ നല്‍കുന്നതിനാല്‍ ഈ മേഖലയിലേക്ക്‌ കൂടുതല്‍ നിക്ഷേപം വരാന്‍ ഇന്‍ഷുറന്‍സ്‌ ഒരു പ്രധാന ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നു. ലോകമെമ്പാടുമുള്ള പല വികസിത രാജ്യങ്ങളിലും ആരോഗ്യ മേഖലയിലെ ഈ കോര്‍പ്പറേറ്റുവല്‍ക്കരണവും ഇന്‍ഷുറന്‍സ്‌ അധിഷ്‌ഠിത ചികിത്സാരീതികളും നിലവിലുണ്ട്‌. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട്‌ രാജ്യങ്ങള്‍ അമേരിക്കയും യു കെ യും ആണ്‌. അമേരിക്കന്‍ ആരോഗ്യരംഗം പൂര്‍ണമായും സ്വകാര്യം അല്ലെങ്കില്‍ ഇന്‍ഷുറന്‍സ്‌ അധിഷ്‌ഠിതമാണ്‌. അമേരിക്കയില്‍ ഭൂരിഭാഗം ആശുപത്രികളും വന്‍കിട കോര്‍പ്പറേറ്റ്‌ കമ്പനികളുടെ

നിയന്ത്രണത്തിലാണ്‌. അവിടെ ഇന്‍ഷുറന്‍സ്‌ ഇല്ലാതെ ചികിത്സ തേടുക എന്നത്‌ അസാധ്യമാണ്‌. അതുകൊണ്ടു തന്നെ ലോകത്തെ ഏറ്റവും മികച്ച അത്യാധുനിക സാങ്കേതികവിദ്യയും വേഗത്തിലുള്ള ചികിത്സയും അവിടെ ലഭ്യമാണ്‌. ഗവേഷണങ്ങള്‍ക്കും പുതിയ മരുന്ന്‌ കണ്ടുപിടിക്കുന്നതിഌം ഈ വന്‍കിട കമ്പനികള്‍ വലിയ തുക നിക്ഷേപിക്കുന്നു. ഇതുകൊണ്ടുള്ള ദോഷം ഇവിടെ ചികിത്സാ ചെലവ്‌ ലോകത്തെ ഏറ്റവും കൂടുതലാണ്‌ എന്നതിനാല്‍ ഇന്‍ഷുറന്‍സ്‌ ഇല്ലാത്തവര്‍ക്ക്‌ ചികിത്സ ലഭിക്കാന്‍ വലിയ പ്രയാസം നേരിടുന്നു. പലപ്പോഴും ചെറിയ ചികിത്സയ്‌ക്കു ബുക്ക്‌ ചെയ്‌ത്‌ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു.. പലപ്പോഴും ഇത്‌ രോഗിയുടെ മരണത്തിലേക്ക്‌ നയിക്കുന്നു. ബ്രിട്ടീഷ്‌ മാതൃക: ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത്‌ സര്‍വീസ്‌ ലോകപ്രശസ്‌തമാണ്‌. അവിടെ സര്‍ക്കാര്‍ നേരിട്ടാണ്‌ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുന്നത്‌. എന്നാല്‍ അടുത്ത കാലത്തായി അവിടെയും ചില സേവനങ്ങള്‍ വന്‍കിട സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നുണ്ട്‌. ഇതിന്റെ ഒരു ഗുണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും മികച്ച ചികിത്സ സൗജന്യമായി ഉറപ്പാക്കുന്നു എന്നതാണ്‌. ദോഷം സര്‍ക്കാരിന്‌ വലിയ സാമ്പത്തികഭാരം ഉണ്ടാകുന്നു എന്നു മാത്രമല്ല, ശാസ്‌ത്ര്രകിയകള്‍ക്കും മറ്റും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്‌ഥ പലപ്പോഴും ഉണ്ടാകാറുണ്ട്‌. ഈ വിദേശ മാതൃകയില്‍ നിന്നുള്ള പാഠങ്ങള്‍ നമ്മുടെ രാജ്യത്തിഌ മേല്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്നു എന്നുനോക്കാം. ഗുണമേന്മ വര്‍ദ്ധിക്കുന്നു വന്‍കിട കമ്പനികള്‍ വരുന്നതോടെ ഹോസ്‌പിറ്റലുകള്‍ തമ്മില്‍ മത്സരം ഉണ്ടാവുകയും അതും മെച്ചപ്പെട്ട സേവനത്തിന്‌ കാരണമാവുകയും ചെയ്യുന്നു. സാമ്പത്തിക അസമത്വം അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ കാണുന്നതുപോലെ പണമുള്ളവര്‍ക്ക്‌ മാത്രം മികച്ച ചികിത്സ ലഭിക്കുന്ന സാഹചര്യം ഇന്ത്യയെ പോലുള്ള ഒരു വികസ്വര രാജ്യത്ത്‌ വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും. ഇവിടെ ഒന്നാമതായി ഉടലെടുക്കുന്ന പ്രശ്‌നം രോഗി, സേവനം തേടുന്ന ഒരു വ്യക്തി എന്നതിലുപരി ഒരു കസ്‌റ്റമര്‍ ആയി മാറുന്നു എന്നതാണ്‌. ഇത്‌ നമ്മുടെ നാടിനെ എങ്ങനെ ബാധിക്കും. കോര്‍പ്പറേറ്റ്‌ ആശുപത്രികള്‍ വര്‍ദ്ധിക്കുകയും സാധാരണക്കാര്‍ക്ക്‌ പ്രാപ്യമായ സര്‍ക്കാര്‍ ആശുപത്രികളെ അവഗണിക്കുകയും ചെയ്‌താല്‍ താഴെ പറയുന്നവയായിരിക്കും ഫലം. 1. ചികിത്സാ വിവേചനം പണമുള്ളവന്‌ അന്ന്‌ തന്നെ ചികിത്സ ലഭ്യമാകുമ്പോള്‍ പണമില്ലാത്തവന്‍ തന്റെ ഊഴം കാത്ത്‌ മാസങ്ങളോളം വേദന

സഹിച്ച്‌ കഴിയേണ്ടിവരുന്നു. 2. ഇടനിലക്കാരുടെ സ്വാധീനം സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്‌ത്ര്രകിയ വേഗത്തിലാക്കാന്‍ ശുപാര്‍ശകളും കൈക്കൂലികളും നല്‍കേണ്ടി വരുന്ന ദുരവസ്‌ഥ ഉണ്ടാകുന്നു. ഇതോടൊപ്പം പറയേണ്ടിവരുന്ന മറ്റൊരു കാര്യമാണ്‌ മാനസികാരോഗ്യ ചികിത്സ പോലെ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ചികിത്സകളെപ്പറ്റി. മാനസികാരോഗ്യ ചികിത്സ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒന്നായതുകൊണ്ടു തന്നെ ഹോസ്‌പിറ്റലുകളുടെ കോര്‍പ്പറേറ്റു വല്‍ക്കരണം ഈ മേഖലയില്‍ സങ്കീര്‍ണമായ വെല്ലുവിളികളാണ്‌ ഉയര്‍ത്തുന്നത്‌. ഇന്‍ഷുറന്‍സ്‌ പരിരക്ഷയിലെ പോരായ്‌മകള്‍ ശാരീരിക അസുഖങ്ങള്‍ക്ക്‌ ലഭിക്കുന്നതുപോലെ എളുപ്പത്തില്‍ മാനസിക രോഗങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ ക്ലെയിം ലഭിക്കാറില്ല. കോര്‍പ്പറേറ്റ്‌ ആശുപത്രികള്‍ ഇന്‍ഷുറന്‍സ്‌ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുമ്പോള്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷയില്ലാത്ത മാനസിക രോഗികള്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെടുന്നു. നമ്മുടെ രാജ്യത്ത്‌ വ്യാപകമായി കണ്ടുവരുന്ന ക്യാന്‍സര്‍, വൃക്ക രോഗങ്ങള്‍, ഹൃേദ്രാഗം, പക്ഷാഘാതം, പ്രമേഹം, രക്തസമ്മര്‍ദം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ പോലുള്ള ദീര്‍ഘകാല ചികിത്സ വേണ്ടിവരുന്ന അസുഖങ്ങള്‍ക്ക്‌ കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റുകളുടെ പ്രവര്‍ത്തനരീതി, കൃത്യമായ ബിസിനസ്‌ തന്ത്രങ്ങളിലൂടെയാണ്‌. അത്‌ പ്രധാനമായും താഴെപ്പറയുന്നവയാണ്‌. പാക്കേജ്‌ സിസ്‌റ്റം ദീര്‍ഘകാല ചികിത്സയ്‌ക്ക്‌ ഓരോ തവണയും പണം അടയ്‌ക്കുന്നതിന്‌ പകരമായി പാക്കേജുകള്‍ അവര്‍ അവതരിപ്പിക്കുന്നു. അഞ്ചു ഡയാലിസിസിന്‌ ഇത്ര രൂപ, ഒരു വര്‍ഷത്തെ ക്യാന്‍സര്‍ ചികിത്സയ്‌ക്ക്‌ ഇത്ര രൂപ എന്നിങ്ങനെ. ഇത്‌ സൗകര്യപ്രദമായി തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ആ ഹോസ്‌പിറ്റലില്‍ തന്നെ രോഗിയെ തളച്ചിടാഌള്ള ഒരു തന്ത്രം കൂടിയാണിത്‌. േക്രാസ്സ്‌ ബില്ല്‌ സെല്ലിംഗ്‌. ഒരു അസുഖത്തിന്‌ ചികിത്സയ്‌ക്ക്‌ വരുമ്പോള്‍ മറ്റു വിഭാഗങ്ങളിലെ ടെസ്‌റ്റ്‌ കൂടി നിര്‍ദ്ദേശിക്കുന്ന രീതിയാണിത്‌. ഇന്‍ ഹൗസ്‌ ഫാര്‍മസി കോര്‍പ്പറേറ്റ്‌ ആശുപത്രികള്‍ മരുന്നുകളും ലാബ്‌ പരിശോധനകളും പുറത്തു നിന്നുള്ളവയെ േപ്രാത്സാഹിപ്പിക്കാറില്ല. സ്വന്തം ലാബിലും ഫാര്‍മസിയിലും തന്നെ രോഗിയെ എത്തിക്കുന്നതിലൂടെ ചികിത്സാ ചെലവും മാനേജ്‌മെന്റിലേക്ക്‌ തന്നെ എത്തുന്നു. ദീര്‍ഘകാലം മരുന്നു കഴിക്കേണ്ട രോഗികളെ

സംബന്ധിച്ചിടത്തോളം ഇതു വലിയ സാമ്പത്തിക ഭാരമാണ്‌. ഹെല്‍ത്ത്‌ റെക്കോര്‍ഡുകള്‍. രോഗിയുടെ മുഴുവന്‍ വിവരങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നു. ഇത്‌ ചികിത്സയ്‌ക്ക്‌ നല്ലതാണെങ്കിലും രോഗിയുടെ വിവരങ്ങള്‍ ഉപയോഗിച്ച്‌ കൃത്യമായ ഇടവേളകളില്‍ അവരെ വിളിക്കാഌം മരുന്നുകള്‍ തീരുന്ന മുറയ്‌ക്ക്‌ ഓര്‍മ്മിപ്പിക്കാഌം ഉപയോഗിക്കുന്നു. ഇത്‌ ഒരു സേവനത്തിനപ്പുറം മാര്‍ക്കറ്റിംഗ്‌ രീതിയാണ്‌. സ്‌പെഷ്യാലിറ്റി സെന്ററുകള്‍ പല കോര്‍പ്പറേറ്റ്‌ ഗ്രൂപ്പുകളും കാന്‍സര്‍ കെയര്‍ സെന്റര്‍ അല്ലെങ്കില്‍ ഡയാലിസിസ്‌ സെന്റര്‍ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങള്‍ തുടങ്ങുന്നു. ഇത്‌ ബ്രാന്‍ഡഡ്‌ മൂല്യം വര്‍ധിപ്പിക്കാഌം കൂടുതല്‍ രോഗികളെ ആകര്‍ഷിക്കാഌം സഹായിക്കുന്നു. ചികിത്സാ നിഷേധം ഇന്‍ഷുറന്‍സ്‌ പരിധി കഴിഞ്ഞാല്‍, കയ്യില്‍ പണമില്ലാതെ ആയാല്‍ ചികിത്സാ പദ്ധതി വഴിയില്‍ നിര്‍ത്തേണ്ടിവരുന്ന സാഹചര്യങ്ങള്‍ പലതും ഉണ്ടാകാറുണ്ട്‌. ഇന്ത്യയില്‍ ഇതെങ്ങനെ സ്വാധീനിക്കും ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിന്റെ ഫലം വരുംകാലങ്ങളില്‍ താഴെപ്പറയുന്ന രീതിയില്‍ ആയിരിക്കും. രണ്ടുതരം പൗരന്മാരെ ഇത്‌ സൃഷ്ടിക്കുന്നു. പണമുള്ളവര്‍ക്ക്‌ മാത്രം മികച്ച ചികിത്സ ലഭിക്കുന്ന ഒരു സാഹചര്യം വരുന്നത്‌ രാജ്യത്ത്‌ വലിയ സാമൂഹിക അസംതൃപ്‌തിക്കും കാരണമാകും ചികിത്സ ലഭിക്കാത്തതു മൂലം ദാരിദ്യ്രം വര്‍ദ്ധിക്കുന്ന അവസ്‌ഥയുണ്ടാകും. മെഡിക്കല്‍ എത്തിക്‌സ്‌ ചോദ്യം ചെയ്യപ്പെടും ചികില്‍സ എന്നത്‌ മൗലിക അവകാശമാണോ അതോ കച്ചവടം ആണോ എന്ന്‌ ചര്‍ച്ചകള്‍ സജീവമാകും. ലാഭം മാത്രം ലക്ഷ്യം ഇട്ടുള്ള ശസ്‌ത്ര്രകിയകള്‍ക്കെതിരെ ജനപക്ഷം വരാന്‍ സാധ്യതയുണ്ട്‌. സര്‍ക്കാറിന്റ ഉത്തരവാദിത്തം കോര്‍പ്പറേറ്റ്‌ ആശുപത്രികള്‍ വരുന്നത്‌ തടയാന്‍ കഴിയില്ലെങ്കിലും നിയമം നടപ്പിലാക്കി ചികിത്സാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകണം. ഈ വിഷയത്തില്‍ നമ്മുടെ ഗവണ്‍മെന്റിന്‌ എന്തൊക്കെ ചെയ്യാം എന്ന്‌ നമുക്ക്‌ നോക്കാം. നമ്മള്‍ സാധാരണയായി ചെറിയ പരിക്കുകള്‍ക്കും ചെറിയ അസുഖങ്ങള്‍ക്കും പോലും വന്‍കിട ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത്‌, രോഗികള്‍ക്ക്‌ സാമ്പത്തികഭാരം ഉണ്ടാക്കുകയും വലിയ ആശുപത്രികളില്‍ അനാവശ്യ തിരക്ക്‌

വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്‌ പരിഹരിക്കാന്‍ താഴെപ്പറയുന്ന രീതിയിലുള്ള മാറ്റങ്ങള്‍ ഫലപ്രദമാകും. 1. സെക്കന്‍ഡറി കെയര്‍ ആശുപത്രികളെ ശക്തിപ്പെടുത്തുക. താലൂക്ക്‌ ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകള്‍, ഇടത്തരം സ്വകാര്യ ആശുപത്രികള്‍ എന്നിവയുടെ നിലവാരം ഉയര്‍ത്തുക. 24 മണിക്കൂര്‍ േട്രാമ കെയര്‍. ചെറിയ അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാദേശിക ആശുപത്രികളില്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉറപ്പാക്കണം. സ്‌പെഷലിസ്‌റ്റ്‌ ഡോക്ടര്‍മാരുടെ സേവനം ഫിസിഷന്‍, സര്‍ജന്‍, പീഡിയാട്രിഷന്‍ തുടങ്ങിയവരുടെ സേവനം ഇത്തരം ആശുപത്രികളില്‍ ഉറപ്പാക്കിയാല്‍ രോഗികള്‍ നഗരങ്ങളിലേക്ക്‌ പോകുന്നത്‌ ഒഴിവാക്കാം. 2. റഫറല്‍ സംവിധാനം കര്‍ശനമാക്കുക. ആദ്യം പ്രാദേശിക ക്ലിനിക്കിലോ ഇടത്തരം ആശുപത്രികളിലോ കാണിക്കുക അവിടെ കൈകാര്യം ചെയ്യാന്‍ പറ്റാത്ത സങ്കീര്‍ണമായ കേസുകള്‍ മാത്രം വലിയ ആശുപത്രികളിലേക്ക്‌ മാറ്റുന്ന രീതി േപ്രാത്സാഹിപ്പിക്കണം. 3. ടെലി മെഡിസിന്‍ സംവിധാനം ഉപയോഗപ്പെടുത്തുക ഇടത്തരം ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക്‌ വന്‍കിട ആശുപത്രികളിലെ വിദഗ്‌ധ ഡോക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ്‌ വഴി സംസാരിക്കാന്‍ സൗകര്യമൊരുക്കാം. ഇതിലൂടെ രോഗിയെ മാറ്റാതെ തന്നെ വിദഗ്‌ധ ഉപദേശം തേടാന്‍ സാധിക്കും. 4. പബ്ലിക്‌/ൈപ്രവറ്റ്‌ ഫാര്‍മസിസ്‌റ്റ്‌ സര്‍ക്കാറിന്‌ തനിയെ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ നിലവിലുള്ള ഇടത്തരം സ്വകാര്യ ആശുപത്രികള്‍ക്ക്‌ സബ്‌സിഡി, ഇന്‍ഷുറന്‍സ്‌ ആഌകൂല്യങ്ങള്‍ നല്‍കി അവരെ ശക്തിപ്പെടുത്താം ഇതു വന്‍കിട ആശുപത്രികളിലേക്കുള്ള രോഗികളുടെ ഒഴുക്ക്‌ കുറയ്‌ക്കും. 5. റിലേറ്റര്‍ അതോറിറ്റിയുടെ ആവശ്യം വിദേശ രാജ്യങ്ങളില്‍ ഹോസ്‌പിറ്റലുകള്‍ ഈടാക്കുന്ന തുകയ്‌ക്ക്‌ കൃത്യമായ നിയമങ്ങളുണ്ട്‌. ഇന്ത്യയിലും കോര്‍പ്പറേറ്റ്‌ കമ്പനികള്‍ വരുമ്പോള്‍ അത്തരം ഒരു ശക്തമായ നിയന്ത്രണ സംവിധാനം അത്യാവശ്യമാണ്‌. കോര്‍പ്പറേറ്റ്‌ ഹോസ്‌പിറ്റലുകള്‍ ഇന്ത്യയുടെ ആരോഗ്യ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും അത്‌ പാവപ്പെട്ടവന്റെ കണ്ണുനീരില്‍ കെട്ടിപ്പടുക്കുന്നത്‌ ആകരുത്‌ എന്നതാണ്‌ പ്രധാനം. നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷ എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളെ ആധുനികവല്‍ക്കരിക്കുക എന്നത്‌ മാത്രമാണ്‌ ഇതിഌള്ള ഏക പരിഹാരം.