സതി സതീഷ്‌
പ്രണയം മഷി
എഴുതിയ മിഴികളാല്‍
ഓര്‍മ്മകളുടെ
തൂവല്‍ കൊട്ടാരത്തില്‍
എനിക്കായ്‌
പെയ്‌തൊഴിയാന്‍
കാത്തുനില്‍ക്കുന്ന
സ്‌നേഹതീരത്തേക്ക്‌
മഴമുകിലുമായ്‌
ഒരു യാത്ര പോവണം സ്വപ്‌നങ്ങള്‍
മായാതെ
കാവല്‍ നില്‍ക്കുന്ന
രാവിന്‍ സംഗീതം കര്‍ണ്ണങ്ങളില്‍
നിറഞ്ഞപ്പോള്‍
വിരഹ നോവില്‍
നിറ മിഴിയോടെ
പ്രണയത്തിന്‍ വാകപ്പൂക്കള്‍
കൊഴിഞ്ഞു വീണു .
നീ തീര്‍ത്ത
മഴക്കാലത്തിന്നോര്‍മ്മയില്‍
മൂടുപടമണിയാതൊന്നു
ചിരിക്കാന്‍,
നിന്നിലേക്കൊന്ന്‌
ചേര്‍ന്നു നില്‍ക്കാന്‍
കാത്തിരിക്കാനൊരു
ഹൃദയമുണ്ടെന്ന്‌
വൃഥാ മോഹിച്ച്‌
നിറമിഴിയാലെ വിജനതയിലേക്ക്‌
മിഴിനട്ട്‌ നിഗൂഢമായൊരു
നിശബ്ദതയില്‍ ആര്‍ദ്രതയോടെ
പെയ്യുന്ന മഴയില്‍
എന്റെ നിറമിഴികള്‍ നീയോര്‍ക്കുന്നുവോ?
കൊഴിയുന്ന
സ്വപ്‌നങ്ങള്‍
കൊഴിയുന്ന കൊഴിയുന്ന
സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍
കവിത