മ
ുരളി വട്ടേനാട്ട് ലേഖനം ഇന്ത്യന്‍ ഉപഭൂഖണ്‌ഡമാണ് കണിക്കൊന്നയുടെ സ്വദേശം. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്‌ഥാന്‍ കൂടാതെ തെക്കുകിഴക്കന്‍ ഏഷ്യയിലെ ചില ഭാഗങ്ങള്‍ (മ്യാന്‍മാര്‍, തായ്‌ലാന്‍ഡ്) എന്നിവിടങ്ങളിലും വ്യാപകമായി വളരുന്ന ഒരു വൃക്ഷമാണ് കണിക്കൊന്ന. കണിക്കൊന്നകള്‍ കണിക്കൊന്നകള്‍ കണിക്കൊന്നകള്‍
" വിഷുക്കാലമല്ലേ, പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ, കണിക്കൊന്നയല്ലേ' എന്ന അയ്യപ്പപ്പണിക്കരുടെ 1960ലെഴുതിയ കവിതക്ക് ശേഷം കാലമൊരുപാടുരുണ്ടിരിക്കുന്നു. വിഷു വരുന്നെന്നറിയിക്കാനായി പൂത്തിരുന്ന കൊന്നകള്‍ ഇന്ന് കാലം തെറ്റി പൂക്കുന്നു. കൂടാതെ വര്‍ഷത്തില്‍ ഒന്നിഌപകരം പലതവണ പൂക്കുകയും ചെയ്യുന്നു. വേനലില്‍ ഭൂഗര്‍ഭജലനിരപ്പ് താഴുന്ന സമയത്ത് പ്രതിരോധമെന്ന നിലയിലാണ് (െേൃലൈശിറൗരലറ ളഹീംലൃശിഴ) ഇവ പുഷ്‌പിക്കുവാഌള്ള ശ്രമം നടത്തുന്നത്. വേനല്‍ കഠിനമാകുമ്പോള്‍ മണ്ണിലെ ജലാംശം ഏതുസമയവും ഇല്ലാതായേക്കാമെന്ന അറിവിലാണ് കണിക്കൊന്നകള്‍ വേഗം പുഷ്‌പിക്കുന്നത്. സസ്യങ്ങളുടെ ഈ സ്വാഭാവിക ജീവല്‍ പ്ര്രകിയകള്‍ ഇന്ന് വലിയൊരളവില്‍ തകിടം മറിഞ്ഞിരിക്കുകയാണ്. ആഗോളതാപനവും, കാലാവസ്‌ഥാ വ്യതിയാനവുമാണ് ഇതിന്റെ പിന്നിലെന്ന് വിദഗ്‌ധര്‍ പറയുന്നു. ആഗോളതാപനം മൂലം അന്തരീക്ഷത്തിലെ ചൂടിന്റെ അളവ് കൂടുന്നതും കാലാവസ്‌ഥാവ്യതിയാനം മൂലം പതിവിന് വിരുദ്ധമായി ചിലമാസങ്ങളില്‍ താപനില ഉയരുന്നതും തല്‍ഫലമായി ഭൗമജലനിരപ്പ് താഴുന്നതും കണിക്കൊന്ന കാലം തെറ്റി പൂക്കുന്നതിന്റെ കാരണങ്ങളാണ്. 1960ലെ ഏപ്രില്‍ മാസത്തിലെ കേരളത്തിലെ താപനില 30മുതല്‍ 31 ഡിഗ്രി ആയിരുന്നുവെങ്കില്‍ ഇന്നത് 32 മുതല്‍ 34 വരെയാണ്. പാലക്കാട് പോലുള്ള സ്‌ഥലങ്ങളില്‍ ഇത് 36 മുതല്‍ 38ത്ഥഇ വരെയാണെന്നും കാണാം. പലപ്പോഴും ഈ താപനില കൈവരിക്കാന്‍ ഏപ്രില്‍ വരെ എത്തേണ്ട എന്നിടത്താണ് കൊന്നകളുടെ പുഷ്‌പിക്കല്‍ നേരത്തെയാകുന്നത്. ்
കണിക്കൊന്നയുടെ ശാസ്‌ത്രീയ നാമം ഇമശൈമ ളശെേൗഹമ ഘ എന്നാണ്. പയര്‍ വര്‍ഗ്ഗ -(എമയമരലമല) കുടുംബത്തില്‍ പെടുന്ന ഈ വൃക്ഷം ഗോള്‍ഡന്‍ ഷവര്‍ ട്രീ, ഇന്ത്യന്‍ ലാബര്‍നം, പര്‍ജിംഗ് കാസിയ, கொன்றை (ഗീിൃമശ), അരളി/കക്കൈ (കന്നട), റെല (തെലുഗു) ബഹവ (മറാത്തി), അരഗ്വധ (സംസ്‌കൃതം), സോണാലു (ബംഗ്ലാ) എന്നീ വിവിധ പേരുകളില്‍ ലോകത്തിലെ പല ഭാഗങ്ങളില്‍ അറിയപ്പെടുന്നു. ഇന്ത്യന്‍ ഉപഭൂഖണ്‌ഡമാണ് കണിക്കൊന്നയുടെ സ്വദേശം. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്‌ഥാന്‍ കൂടാതെ തെക്കുകിഴക്കന്‍ ഏഷ്യയിലെ ചില ഭാഗങ്ങള്‍ (മ്യാന്‍മാര്‍, തായ്‌ലാന്‍ഡ്) എന്നിവിടങ്ങളിലും വ്യാപകമായി വളരുന്ന ഒരു വൃക്ഷമാണ് കണിക്കൊന്ന. ഉഷ്‌ണമേഖലാ, ഉപുഷ്‌ണമേഖലാ (ടൗയേൃീുശരമഹ) പ്രദേശങ്ങളിലാണ് പ്രധാനമായും വളരുന്നത്. വരള്‍ച്ചയും ചൂടും സഹിക്കുന്നു. കേരളത്തില്‍ മാത്രമാണ് കണികൊന്നക്ക് ഇത്രയും പവിത്ര പ്രാധാന്യമുള്ളത്. വിഷുക്കണിയില്‍ സമൃദ്ധിയുടെ പ്രതീകമായി കൊന്നപ്പൂ വെക്കപ്പെടുന്നു. ആയുര്‍വേദത്തില്‍ അരഗ്വധ (“രോഗനാശിനി”) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഫലപള്‍പ്പ് ലഘു വാതകം, ചര്‍മ്മരോഗങ്ങള്‍ക്ക് ചികിത്സ എന്നിവക്ക് ഉപയോഗിക്കുന്നു. തൊലി, ഇലകള്‍ എന്നിവയും ഔഷധങ്ങളില്‍ ഉപയോഗിക്കുന്നു. രാജകീയതയും സമൃദ്ധിയും പ്രതിനിധീകരിക്കുന്ന കണിക്കൊന്ന (ഞമരേവമുവൃൗലസ) തായ്‌ലാന്‍ഡിന്റെ ദേശീയ വൃക്ഷവും പുഷ്‌പവുമാണ്. 2001ലാണ് കണിക്കൊന്നയെ ഔദ്യോഗികമായി തായ്‌ലന്‍ഡിന്റെ ദേശീയവൃക്ഷമായും പുഷ്‌പമായും പ്രഖ്യാപിച്ചത്. പൂക്കളുടെ തിളങ്ങുന്ന മഞ്ഞ നിറം ബുദ്ധമതത്തില്‍ വിശുദ്ധ നിറമായി കണക്കാക്കപ്പെടുന്നു. ഇത് രാജാവിനെയും രാജകീയതയെയും പ്രതിനിധീകരിക്കുന്നു. കൂടാതെ പൂക്കള്‍ ഒരുമിച്ച് വിരിയുന്നത് ജനങ്ങളുടെ െഎക്യം സൂചിപ്പിക്കുന്നു. മഞ്ഞ നിറം സമൃദ്ധിയെയും ഭാഗ്യത്തെയും പ്രതിനിധീകരിക്കുന്നു. രാജാവിന്റെ ജന്മദിനം പോലുള്ള പ്രധാന ചടങ്ങുകളില്‍
் കണിക്കൊന്നപ്പൂക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഏപ്രില്‍–മെയ് മാസങ്ങളില്‍ തായ്‌ലന്‍ഡിലെ തെരുവുകളും പാര്‍ക്കുകളും സ്വര്‍ണ്ണ നിറത്താല്‍ തിളങ്ങുന്നു. ഇന്ത്യന്‍ ഉപഭൂഖണ്‌ഡമാണ് സ്വദേശമെങ്കിലും ഏഷ്യന്‍ രാജ്യങ്ങള്‍ക്കപ്പുറം ആഫ്രിക്കന്‍ രാജ്യമായ കെനിയ, ലാറ്റിന്‍ അമേരിക്ക & കരീബിയന്‍ രാജ്യങ്ങളായ മെക്‌സിക്കോ, കൊളംബിയ, വെനിസേ്വല, ബ്രസീല്‍, കൂടാതെ ക്യൂബ, പ്യൂര്‍ട്ടോറിക്കോ, ജമൈക്ക എന്നിവിടങ്ങളിലും വടക്കന്‍ അമേരിക്കയിലെ ഫ്‌ലോറിഡയുടെ തെക്കന്‍ ഭാഗങ്ങളിലും ഹവായ്യിലും കണിക്കൊന്ന കടല്‍ കടന്നെത്തപ്പെട്ടിട്ടുണ്ട്. കണിക്കൊന്ന മാത്രമല്ല ഇത്തരത്തില്‍ ആഗോളതാപനം മൂലം കാലം തെറ്റി പൂക്കുന്നതും കായ്‌ക്കുന്നതും. മാവ് (ഇന്ത്യയിലും തെക്കു കിഴക്കന്‍ ഏഷ്യയിലും), കാപ്പി(ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍), തേക്ക് (ഇന്ത്യ, മ്യാന്മാര്‍, ആഫ്രിക്ക), ചെറി (ജപ്പാന്‍, കൊറിയ, യൂറോപ്പ്), മഹുവ -(മദ്ധ്യ ഇന്ത്യ) എന്നീ വൃക്ഷങ്ങളും ഇത്തരത്തില്‍ കാലാവസ്‌ഥാ വ്യതിയാനങ്ങളാല്‍ കാലം തെറ്റി പൂക്കുകയും കായ്‌ക്കുകയും ചെയ്യുന്നുണ്ട്. കണിക്കൊന്ന സമയത്തിന് പൂത്തില്ലെങ്കില്‍ നമുക്ക് വിഷുക്കണി തന്നെ ഇല്ലാതാകുന്ന അവസ്‌ഥ സംജാതമാകാം. ഇതേ പോലെയാണ് മധ്യ ഇന്ത്യയിലെ ആദിവാസി ഗോത്ര സമൂഹങ്ങള്‍ക്ക് മഹുവ പുഷ്‌പവും. അവരുടെയും ഉത്സവവുമായി ബന്ധപ്പെട്ടതാണ് ഈ പുഷ്‌പം. ജപ്പാനിലെ ചെറി ബ്ലോസം ഉത്സവം വസന്തകാലത്തിന്റെ പ്രതീകമാണ്. മറ്റു ഫലവിഭവങ്ങളില്‍, പ്രത്യേകിച്ച് മാങ്ങ, തേങ്ങ പോലുള്ള വിളകളില്‍ വിളവ് കുറയുന്നതിന് ഇത് കാരണമാകുന്നു. തേനീച്ചകള്‍ക്കും ശലഭങ്ങള്‍ക്കും ഭക്ഷണം നഷ്ടമാവുന്നു. ഇത്തരം വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് വന്‍ നഷ്ടവും. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ, പ്രത്യേകിച്ച് ആഗോള താപനത്തിന്റെ വലിയ പ്രത്യാഘാതങ്ങളാണ് ലോകത്തെമ്പാടും കണ്ടുകൊണ്ടിരിക്കുന്നത്. വ്യവസായവത്‌കരണത്ത് മുമ്പുള്ള ദശകങ്ങളിലേക്കാള്‍ 1.1ത്ഥഇ ചൂട് ലോകവ്യാപകമായി കൂടിയെന്നാണ് കണക്കാക്കപ്പെടുന്നത്. ഹരിതകവാതകങ്ങളുടെ അമിതോപയോഗം മൂലമുള്ള ചൂടിന്റെ പുറന്തള്ളലിന്റെ 90%വും സമുദ്രജലം
் സ്വാംശീകരിക്കുന്നുവെന്നാണ് കണക്ക്. ഇത് സമുദ്രതാപത്തിന്റെ അളവ് കൂട്ടുന്നു. ഇത് വലിയ അളവില്‍ ഇരുധ്രുവങ്ങളിലുമുള്ള മഞ്ഞുരുകലിഌം സമുദ്രജലനിരപ്പുയരുന്നതിഌം കാരണമാവുന്നു. ഇത്തരത്തില്‍ പോയാല്‍ സമുദ്രജലനിരപ്പ് 2100 ആവുമ്പോഴേക്ക് ഒരു മീറ്റര്‍ ഉയരുമെന്നാണ് കണക്ക്. ഇത് മുംബൈ, ന്യൂയോര്‍ക്ക്, ജക്കാര്‍ത്ത, സിംഗപ്പൂര്‍, മിയാമി തുടങ്ങിയ നഗരങ്ങളെ എത്രമേല്‍ ബാധിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൂടാതെ അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, വരള്‍ച്ച അതിനെത്തുടര്‍ന്നുണ്ടാവുന്ന ജൈവനാശം, ധനനഷ്ടം എന്നിവ ലോകവ്യവസ്‌ഥയിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ പറ്റിയും അഌമാനിക്കാവുന്നതേയുള്ളൂ. ഭൂമിയിലെ മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ഹിമാലയന്‍ മലനിരകളിലെ മഞ്ഞുരുകല്‍ വലിയ പാരിസ്‌ഥിതിക പ്രശ്‌നങ്ങളാണ് സംഭവിപ്പിക്കുന്നത്. ഉത്തര ദക്ഷിണ ധ്രുവങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ മഞ്ഞുശേഖരമുള്ളത് ഹിമാലയത്തിലാണ്. ആ മഞ്ഞുരുകല്‍ നമ്മുടെ പ്രധാന നദികളായ ഗംഗ, ഇന്‍ഡസ്, ബ്രഹ്മപുത്ര നദികളിലെ ജലവിതാനം ദീര്‍ഘകാല അവസ്‌ഥയില്‍ കുറയാഌം കാരണമാവും. സമയം തെറ്റിയുള്ള കാലവര്‍ഷം, മേഘവിസ്‌ഫോടനം, മിന്നല്‍ പ്രളയം, ഗ്ലേസിയര്‍ സ്‌ഫോടനം, ഉരുള്‍പൊട്ടല്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത ദുരന്തങ്ങള്‍ക്കും വഴിയൊരുക്കുന്നു. നമുക്കെല്ലാം അറിയാം, ഇന്ന് ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ കാടുകളുടെ അവസ്‌ഥ. വനനശീകരണം, അനധികൃത ഖനനം, രാഷ്ട്രീയ ഇടപെടല്‍ എന്നിവയാല്‍ വന്‍ രീതിയില്‍ വനശോഷണം സംഭവിക്കുന്നു. കാട്ടു തീ പടര്‍ന്ന് പിടിച്ച് കടുത്ത ചൂടില്‍ പല തരം ജന്തു ജീവ ജാലങ്ങളാണ് അവിടെ ചത്തൊടുങ്ങിയില്ലാതെയാവുന്നത്. ചില ജഌസ്സ്‌കള്‍ ഇല്ലാതെയാവുമ്പോള്‍ മറ്റു ചിലവ ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇത് ജൈവ സന്തുലിതാവസ്‌ഥയെ തന്നെ തകിടം മറിക്കുന്നു. ഏറ്റവും വലിയ കാര്‍ബണ്‍ ഡൈഓക്‌സൈഡ് സ്വാംശീകരകനായ ആമസോണ്‍ കാടുകളുടെ ശോഷണം സൗത്ത് അമേരിക്കക്ക് മാത്രമല്ല, മറിച്ച് ലോകത്തിന് തന്നെ ഭീഷണിയാണ്. യു.എന്‍. കാലാവസ്‌ഥാ സമ്മേളനം 2025 COP30 വനസംരക്ഷണം, ജൈവവൈവിധ്യം, ആദിവാസി അവകാശങ്ങള്‍, കാലാവസ്‌ഥാ പ്രതിരോധം എന്നിവയെ കണക്കിലെടുത്തുകൊണ്ട് “Amazon Cooperation Treaty Organization (ACTO)” എന്ന പേരില്‍ രാജ്യങ്ങള്‍ കൂട്ടായ്‌മയായി വനനശീകരണം കുറയ്‌ക്കാഌം കാലാവസ്‌ഥാ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാഌം ആഗോള കരാര്‍ ഒപ്പുവച്ചു. ആദിവാസി സമൂഹങ്ങളുടെ ശബ്ദം മുന്‍കാലത്തേക്കാള്‍ ശക്തമായി ഉയര്‍ന്നതിന്റെ കൂടെ ഫലമായിരുന്നു മേല്‌പറഞ്ഞ കരാര്‍. വനനശീകരണം അവസാനിപ്പിക്കാന്‍ റോഡ്‌മാപ്പ് ബ്രസീല്‍ പ്രഖ്യാപിച്ചെങ്കിലും, നടപ്പാക്കല്‍ ശക്തി കുറവാണെന്ന് വിമര്‍ശനം നിലനില്‍ക്കുകയാണ്. മധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ 2023-24 വര്‍ഷങ്ങളില്‍ കടുത്ത വരള്‍ച്ചയാണ് നേരിട്ടത്. ഇത് അവരുടെ ഗാടുന്‍
் തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറയുവാനിടയാക്കി. മേല്‍പ്പറഞ്ഞ കനാലാണ് കരീബിയന്‍പസഫിക് കടലുകളെ ബന്ധിപ്പിക്കുന്ന പനാമ തോട്ടിന് ജലം നല്‍കുന്നത്. ചാഗ്രസ് നദിയും അലുഹുവേല തടാകവും കൂട്ടിയിണക്കി നിര്‍മ്മിച്ച മഌഷ്യനിര്‍മ്മിത ശുദ്ധജല തടാകമാണ് ഗാറ്റുന്‍ തടാകം.രണ്ട് വ്യത്യസ്‌ത നിലകളില്‍ സ്‌ഥിതി ചെയ്യുന്ന കടലുകള്‍ക്കിടയില്‍ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ മാത്രം പറ്റുന്ന ലോക്കിങ് സംവിധാനമുള്ള ഒരു ജലപാതയില്‍ കപ്പലുകളെ പ്രവേശിപ്പിച്ച് പിന്‍ഭാഗം കൃത്രിമമായി അടച്ച ശേഷം ലോക്കിഌള്ളിലെ ജലനിരപ്പ് കൂട്ടി കപ്പലിനെ ഉയര്‍ത്തി മറുഭാഗത്തെത്തിക്കുന്നു. ഇതിനായി ശുദ്ധജലതടാകത്തിലെ വലിയ ജലം ഉപയോഗിക്കേണ്ടി വരുന്നു. 26 മീറ്റര്‍ (85 അടി) ഉയര്‍ത്താനായി 200,000,000 ലിറ്റര്‍ (52 മില്യണ്‍ യു.എസ്. ഗാലണ്‍) വെള്ളം ഓരോ വട്ടവും ഉപയോഗിക്കേണ്ടി വരുന്നു. പ്രതിദിനം 36 കപ്പലുകളെ കടത്തിവിടാന്‍ ശേഷിയുള്ള ഈ സംവിധാനം 18 കപ്പലുകളിലേക്ക് ചുരുക്കേണ്ട അവസ്‌ഥയുണ്ടായി. ഏതായാലും പിന്നീട് മഴ ലഭിച്ചതു മൂലം ഇപ്പോള്‍ സ്‌ഥിതി വീണ്ടും പഴയ നിലയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. ആഗോളതാപനം മൂലം വരള്‍ച്ച നേരിടുന്ന നിരവധി രാജ്യങ്ങളുണ്ട് ഇപ്പോള്‍. യു എന്‍ പഠനറിപ്പോര്‍ട്ട് പ്രകാരം 2023-25 കാലഘട്ടത്തില്‍ വരള്‍ച്ച നേരിട്ട വിവിധ രാജ്യങ്ങള്‍ ഇവയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളായ എത്യോപിയ, കെനിയ, സിംബാംബ്വേ, സാംബിയ, സൊമാലിയ, നമീബിയ, മൗറിറ്റാനിയ, സൗത്ത് ആഫ്രിക്ക, ജിബൂട്ടി, അംഗോള ഏഷ്യന്‍ രാജ്യങ്ങളായ വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, വടക്കന്‍ അമേരിക്കയിലെ മെക്‌സിക്കോ, യു എസിലെ ടെക്‌സാസ്, മധ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ പനാമ, ബ്രസീല്‍, കൊളംബിയ, വെനിസുല, മെഡിറ്ററേനിയന്‍ രാജ്യങ്ങളായ സ്‌പെയിന്‍, മൊറോക്കോ, തുര്‍ക്കിയെ എന്നിവയാണവ. കുടിവെള്ളക്ഷാമം, വിളനാശം, കപ്പല്‍ ഗതാഗതച്ചുരുക്കം, കടല്‍വെള്ളം കടന്നു കയറല്‍, വന്യജീവി വളര്‍ത്തുമൃഗ നാശം എന്നിങ്ങനെ വിവിധ പരിണിതഫലങ്ങളാണ് ഇവ സൃഷ്ടിച്ചത്.
் ആഗോളതാപനത്തിന്റെ മറ്റൊരു പരിണിതഫലമാണ് കാട്ടുതീ അഥവാ ബുഷ്‌ഫയര്‍. അന്തരീക്ഷതാപത്തിലെ ഉയര്‍ച്ച കാട്ടുതീ പടരുന്നതിഌള്ള വളമൊരുക്കുന്നു. ബുഷ് ഫയറിന് പ്രസിദ്ധമായ ആസ്‌േത്രലിയയില്‍ 1950ഌ ശേഷം താപനില 1.51ത്ഥഇ ഓളം ഉയര്‍ന്നുവെന്നാണ് കണക്ക്. അതിലെ ഏറ്റവും മാരകമായ കാട്ടുതീ 2009ലും 2019-20ലേതുമായിരുന്നു. 19 ദശലക്ഷം ഹെക്ടര്‍ പ്രദേശവും മൂവായിരത്തിലധികം വീടുകളുമാണ് ഇതില്‍ കത്തിയമര്‍ന്നത്. 2025ല്‍ ലോസ് ഏഞ്ചല്‍സില്‍ പൊട്ടിപ്പുറപ്പെട്ട ബുഷ് ഫയര്‍ നീണ്ടു നിന്നത് ഏകദേശം 21 ദിവസത്തോളമാണ്, കാര്‍ന്ന് തിന്നത് 6837 കെട്ടിടങ്ങളേയും. കാലാവസ്‌ഥാ വ്യതിയാനം വലിയതോതില്‍ ആവാസ വ്യവസ്‌ഥയില്‍ മാറ്റങ്ങളുണ്ടാക്കുന്നു. സമുദ്രത്തിലെ താപവ്യതിയാനം അവയിലെ ജൈവവൈവിധ്യങ്ങള്‍ക്ക് വിനാശകരമാകുന്നു. പോളാര്‍ കരടികള്‍, സീലുകള്‍ എന്നിവയുടെ എണ്ണക്കുറവ്, കോറല്‍ വൈവിധ്യങ്ങളുടെ നാശം, കെല്‍പ്പുകളുടെയും പ്ലവഗങ്ങളുടെയും നാശം, കടലാമകളുടെ പ്രജനനം തുടങ്ങി ഒട്ടേറെ പാരിസ്‌ഥിതിക പ്രശ്‌നങ്ങളാണ് നാം നേരിടുന്നത്. 2ത്ഥഇ ചൂട് വര്‍ദ്ധിച്ചാല്‍ 18% കീടങ്ങള്‍, 16% സസ്യങ്ങള്‍, 8% മൃഗങ്ങള്‍ അവരുടെ ആവാസവ്യവസ്‌ഥയുടെ പകുതിയിലധികം നഷ്ടപ്പെടുമെന്ന് പ്രവചിക്കുന്നു. പ്രത്യേകിച്ച് സമുദ്രത്തിലെ ചലനശേഷി കുറഞ്ഞ ജീവികള്‍ അതീവ അപകടത്തിലായിരിക്കും. കാലാവസ്‌ഥാ വ്യതിയാനം ജീവജാല വൈവിധ്യ നഷ്ടത്തിന്റെ ഏറ്റവും വലിയ ത്വരകമാണ്. ഇത് ജീവികളുടെ നിലനില്‍പ്പ്, പെരുമാറ്റം, പ്രജനനം, പരിസ്‌ഥിതി പ്രവര്‍ത്തനങ്ങള്‍ എന്നിവയെയെല്ലാം ബാധിക്കുന്നു. ആര്‍ട്ടിക് പ്രദേശങ്ങളില്‍ നിന്ന് ഉഷ്‌ണമേഖലാ വനങ്ങളിലേക്കും, കരയില്‍ നിന്ന് സമുദ്രത്തിലേക്കും, എല്ലായിടത്തും ഇതിന്റെ ആഘാതം വ്യാപിച്ചിരിക്കുന്നു. പല ജീവികള്‍ക്കും പൊരുത്തപ്പെടാന്‍ കഴിയാത്ത വേഗത്തില്‍ കാലാവസ്‌ഥ മാറുന്നു. ഇതോടെ അവയുടെ വംശനാശം വേഗത്തിലാകുന്നു. ഒരു ജീവിയില്‍ സംഭവിക്കുന്ന മാറ്റം മുഴുവന്‍ പരിസ്‌ഥിതിയെത്തന്നെ ബാധിക്കുന്നു. ഭക്ഷ്യശൃംഖലകള്‍ തകരാറിലാകുമ്പോള്‍, മഌഷ്യരുടെ ജീവിതവും അപകടത്തിലാകുന്നു. ജീവജാല വൈവിധ്യം നഷ്ടപ്പെടുന്നത് ഭക്ഷണം, വെള്ളം, മരുന്ന്, കാര്‍ബണ്‍ സംഭരണം തുടങ്ങിയ മഌഷ്യര്‍ ആശ്രയിക്കുന്ന സേവനങ്ങളെ ബാധിക്കുന്നു. ഹരിതവാതകങ്ങളുടെ ഉപയോഗം കുറയ്‌ക്കല്‍, ശരിയായ ആവാസവ്യവസ്‌ഥാ സംരക്ഷണം, പുതിയ പരിസ്‌ഥിതി സംരക്ഷണ രീതികള്‍ എന്നിവ നടപ്പാക്കിയാല്‍ മാത്രമേ നമുക്ക് ഇതിനെ മറികടക്കാനാവൂ. ഇല്ലെന്നാല്‍ നാളെ ഏത് കാലത്തും കണിക്കൊന്ന പൂക്കാം. കാലമിനിയുമുരുളും, വിഷു വരും, വര്‍ഷം വരും എന്നൊരുറപ്പുമില്ലാതെ... അപ്പോളാരെന്നുമെന്തെന്നു മാര്‍ക്കുമറിയാത്ത ഒരു കാലത്ത്... ചിലപ്പോള്‍ കണിക്കൊന്ന ഭൂമിയില്‍ നിന്നും തന്നെ നിഷ്‌ക്രമിക്കുകയും ചെയ്‌തേക്കാം.