എ. കെ. അനില്‍കുമാര്‍
കവിത
വെയില്‍
കൂടാരത്തിലേക്കു മടങ്ങുന്നു
മാനം
പെയ്യാന്‍ വിറച്ചു നില്‍ക്കുന്നു.
തണുത്ത കാറ്റ്
വേലിക്കലെ
ചെമ്പരത്തിയും തഴുകി പോവുന്നു.
തെരുവിലെ മണ്ണില്‍
അമര്‍ന്നുറങ്ങുന്ന നായ
കണ്ണു തുറന്നു
തല പൊക്കി
ചെവി കൂര്‍പ്പിക്കുന്നു.
മഴ ഇപ്പൊ വീഴും...
വഴിയില്‍
മഴ നനയാഌള്ള ആവേശത്തില്‍
സ്‌കൂള്‍ കുട്ടികള്‍.
പിറകെ
ഉച്ചത്തില്‍ ശകാരം നിറച്ച്
അമ്മ മനസ്സുകള്‍.
അയയില്‍
പാതിയുണങ്ങിയ
അടിവസ്‌ത്രങ്ങള്‍
ഉടമസ്‌ഥരെ തിരയുന്നു.
അടച്ചിട്ട മുറിക്കുള്ളില്‍
കണ്ണില്‍ കണ്ണു നോക്കി
ഈയിടെ കല്യാണം കഴിഞ്ഞ
ഒരാണും പെണ്ണും.
പെട്ടെന്ന്
ആഞ്ഞുവീശിയ കാറ്റില്‍
പൊടി പൊങ്ങുന്നു
മേഘം അപ്രത്യക്ഷമാവുന്നു.
നിമിഷാര്‍ത്ഥം കൊണ്ടൊരു
നാടകത്തിന്‍
റിഹേഴ്‌സല്‍ തീരുന്നു.
അടുത്ത ബെല്ലോടുകൂടി
വെയില്‍ വീണ്ടും
കൂടാരത്തില്‍ നിന്നും
പുറത്തേക്കു വരുന്നു.
മാറ്റം
നായയ്‌ക്കു മാത്രം.
പുതിയൊരു
ഉറക്കപ്പായയ്‌ക്കായി
അവന്‍
മൂരി നിവര്‍ക്കുന്നു.
റിഹേഴ്‌സല്‍റിഹേഴ്‌സല്‍ റിഹേഴ്‌സല്‍
കവിത
വെയില്‍
കൂടാരത്തിലേക്കു മടങ്ങുന്നു
മാനം
പെയ്യാന്‍ വിറച്ചു നില്‍ക്കുന്നു.
തണുത്ത കാറ്റ്
വേലിക്കലെ
ചെമ്പരത്തിയും തഴുകി പോവുന്നു.
തെരുവിലെ മണ്ണില്‍
അമര്‍ന്നുറങ്ങുന്ന നായ
കണ്ണു തുറന്നു
തല പൊക്കി
ചെവി കൂര്‍പ്പിക്കുന്നു.
മഴ ഇപ്പൊ വീഴും...
വഴിയില്‍
മഴ നനയാഌള്ള ആവേശത്തില്‍
സ്‌കൂള്‍ കുട്ടികള്‍.
പിറകെ
ഉച്ചത്തില്‍ ശകാരം നിറച്ച്
അമ്മ മനസ്സുകള്‍.
അയയില്‍
പാതിയുണങ്ങിയ
അടിവസ്‌ത്രങ്ങള്‍
ഉടമസ്‌ഥരെ തിരയുന്നു.
അടച്ചിട്ട മുറിക്കുള്ളില്‍
കണ്ണില്‍ കണ്ണു നോക്കി
ഈയിടെ കല്യാണം കഴിഞ്ഞ
ഒരാണും പെണ്ണും.
പെട്ടെന്ന്
ആഞ്ഞുവീശിയ കാറ്റില്‍
പൊടി പൊങ്ങുന്നു
മേഘം അപ്രത്യക്ഷമാവുന്നു.
നിമിഷാര്‍ത്ഥം കൊണ്ടൊരു
നാടകത്തിന്‍
റിഹേഴ്‌സല്‍ തീരുന്നു.
അടുത്ത ബെല്ലോടുകൂടി
വെയില്‍ വീണ്ടും
കൂടാരത്തില്‍ നിന്നും
പുറത്തേക്കു വരുന്നു.
മാറ്റം
നായയ്‌ക്കു മാത്രം.
പുതിയൊരു
ഉറക്കപ്പായയ്‌ക്കായി
അവന്‍
മൂരി നിവര്‍ക്കുന്നു.
റിഹേഴ്‌സല്‍റിഹേഴ്‌സല്‍ റിഹേഴ്‌സല്‍