ക
േരള സമാജത്തിന്റെ ഭാഷാ ശില്‍പശാല വേറിട്ട ഒരു സര്‍ഗ്ഗാഌഭവം കേരള സമാജത്തിന്റെ കേരള സമാജത്തിന്റെ ഭാഷാ ശില്‍പശാല ഭാഷാ ശില്‍പശാല വേറിട്ട ഒരു സര്‍ഗ്ഗാഌഭവം വേറിട്ട ഒരു സര്‍ഗ്ഗാഌഭവം റിപ്പോര്‍ട്ട് അങ്കണത്തില്‍ ഉച്ചയക്ക് രണ്ടു മണിമുതല്‍ സംഘടിപ്പിച്ച മലയാള ഭാഷ ശില്‍പശാല മലയാളം മിഷന്‍ പ്രവര്‍ത്തകര്‍ക്കും സാഹിത്യ േപ്രമികള്‍ക്കും വേറിട്ടതും വിലപ്പെട്ടതുമായ ഒരു സാഹിത്യവിരുന്നായിരുന്നു, എഴുത്തുകാരന്‍ ശ്രീ കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍ നേതൃത്വം നല്‍കിയ ഈ ശില്‍പശാലയില്‍, വെളിയിലെ പൊള്ളുന്ന വെയിലിനെ തൃണവല്‍ക്കരിച്ചു കൊണ്ട് എത്തിയ അമ്പതോളം സാഹിത്യ േപ്രമികളും ഭാഷാ പ്രവര്‍ത്തകരും പങ്കെടുത്തു എന്നത് ഈ നഗരത്തിലെ മറുനാടന്‍ മലയാളികളുടെ ഭാഷാസ്‌നേഹം വിളിച്ചോതുന്നതായിരുന്നു. മലയാണ്മയുടെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്ന ഒരു ഗാനത്തോടെയായിരുന്നു ശില്‍പശാലയുടെ തുടക്കം. ലൂക്കാസിന്റെ ഭവ്യമായ സ്വാഗത പ്രസംഗത്തിഌ ശേഷം, എ കെ എസ് പ്രസിഡണ്ട് ശ്രീ ജേക്കബ് മാത്യൂസ് ഈ ശില്‍പശാലയുടെ ആവശ്യകതയെ കുറിച്ചു സവിസ്‌തരം പ്രതിപാദിച്ചു. തുടര്‍ന്ന് മനോജ്‌കുമാര്‍ പേരാമ്പ്ര ഈ ഭാഷ ശില്‍പശാലയുടെ ശില്‍പി കണക്കൂര്‍ സുരേഷ്‌കുമാറിനെ സദസിന് പരിചയപ്പെടുത്തി. ഫെഗ്മ പ്രസിഡണ്ട് ഡോ. കെ. എം. രാമച്രμന്‍, മലയാളം മിഷന്‍ ഗുജറാത്ത് മേഖലാ സ്രെകട്ടറി ശ്രീ സി വി നാരായണന്‍, മലയാളം മിഷന്‍ ഗുജറാത്ത് മേഖലാ വിദഗ്‌ദ്ധ സമിതി അംഗം ശ്രീ ജയരാമന്‍
കടമ്പാട്ട് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. എ കെ എസ് വൈസ് പ്രസിഡണ്ടും കവിയുമായ ശ്രീ രവി അങ്ങാടിപ്പുറം 'ബൗദി' എന്ന കണക്കൂറിന്റെ പ്രശസ്‌തമായ നോവലിനെ കുറിച്ചുള്ള സമഗ്ര പഠനം അരങ്ങില്‍ അവതരിപ്പിച്ചു. ഭാഷയെക്കുറിച്ച് തുറന്ന ചര്‍ച്ച നടത്താഌള്ള ഒരു വേദിയായി ഈ ശില്‍പശാല ഉപയോഗപ്പെടുത്തണെമെന്ന് ഡെലിഗേറ്റുകളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കണക്കൂര്‍ സുരേഷ്‌കുമാര്‍ തന്റെ പ്രഭാഷണം ആരംഭിച്ചു. വിശ്വ സാഹിത്യത്തിന്റെ അടിവേരുകളെ സ്‌പര്‍ശിച്ചു കൊണ്ട് തുടങ്ങിയ ഭാഷണം, തുടര്‍ന്ന് ഭാഷകള്‍ എങ്ങിനെ സമൂഹത്തിന്റെ ആവശ്യമായി മാറി, അത് വികസിച്ചതെങ്ങനെ തുടങ്ങിയ കാര്യങ്ങളിലേക്ക് കടന്നു. തുടര്‍ന്ന് മലയാള സാഹിത്യത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയേ കുറിച്ചു ചുരുക്കി സംസാരിച്ചു. ഉല്‍കൃഷ്ട ഗ്രന്ഥങ്ങളുടെ വായന എങ്ങിനെ സാമൂഹിക ജീവിയായ മഌഷ്യന്റെ ചിന്താഗതിയെ ബലപ്പെടുത്തുന്നു എന്നും വ്യക്തമാക്കി. വായന ആനμത്തിഌ വേണ്ടി എന്ന യുണെസ്‌കോയുടെ ആപ്‌തവാക്യം അദ്ദേഹം സൂചിപ്പിച്ചു. സാഹിത്യസൃഷ്ടികളിലൂടെ കടന്നുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ശീര്‍ഷകം, ഉള്ളടക്കം, അഌഭവലോകത്തിന്റെ ചിത്രീകരണം, ഭാവന, തുടങ്ങിയ കാര്യങ്ങള്‍ ശില്‌പശാലയില്‍ വിശദമാക്കി സംസാരിച്ചു. ഡെലിഗേറ്റുകളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അവര്‍ക്കൊക്കെ ഓരോ ചെറുകഥ വീതം നല്‍കി അവയെ വിലയിരുത്തി സംസാരിക്കുക എന്ന സെഷനില്‍ ഓരോ ഗ്രൂപ്പും സജീവമായി പങ്കെടുത്തു. മാധവിക്കുട്ടി, എന്‍ പ്രഭാകരന്‍ തുടങ്ങിയവരുടെ കഥകള്‍ ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്‌ത് അവതരിപ്പിച്ചു. ഒരു കലാസൃഷ്ടിയെ വിവിധ കോണുകളില്‍ നിന്ന് നോക്കിക്കാണാഌള്ള ഒരു പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇത്. വിവിധ
സാഹിത്യരൂപങ്ങളായ കവിത, യാത്രാ വിവരണം, ലേഖനം എന്നിവയെ സ്‌പര്‍ശിച്ചായിരുന്നു ശ്രീ കണക്കൂറിന്റെ തുടര്‍ന്നുള്ള പ്രഭാഷണം. യാത്രകളെ എങ്ങനെ എഴുത്തുകാര്‍ക്ക് അവരുടെ എഴുത്തിഌള്ള ഇന്ധനങ്ങളാക്കാം എന്ന് വിവരിക്കുകയും ചില ഉദാഹരണങ്ങള്‍ വിശദമാക്കുകയും ചെയ്‌തു. വായന കുറഞ്ഞ് മെല്ലെ സ്‌തംഭനാവസ്‌ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ് എന്ന അവസ്‌ഥയ്‌ക്ക് ശ്രദ്ധേയമായ ഒരു മാറ്റം വരുത്താന്‍ നമുക്ക് കഴിയും എന്ന് പറഞ്ഞ കണക്കൂര്‍ വായന സ്വന്തം ശീലമാക്കി വേണം ഭാഷാപ്രവര്‍ത്തനം ആരംഭിക്കേണ്ടത് എന്ന് സൂചിപ്പിച്ചു. ശില്‍പശാലയില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളുടെയും സര്‍ഗശക്തി പരീക്ഷിക്കുന്ന ഒരു എഴുത്തുകളരിയായിരുന്നു അവസാനത്തെ സെഷന്‍. എല്ലാവര്‍ക്കും എഴുത്തിഌള്ള സൂചികകള്‍ നല്‍കിയിരുന്നു. കഥ, കവിത, നാടകം, ലേഖനം, യാത്രക്കുറിപ്പുകള്‍ തുടങ്ങി എഴുത്തിന്റെ വിവിധ മേഖലകളില്‍ പരിചയം പുതുക്കാന്‍ ഉദ്ദേശിച്ചുള്ള ഈ സെഷനില്‍ ശില്‌പശാലയില്‍ പങ്കെടുത്ത എല്ലാവരും സജീവമായി പങ്കുകൊണ്ടു. പലരും കഥകളും നാടകവുമെല്ലാം ആദ്യമായാണ് എഴുതി നോക്കിയത്. എന്നാല്‍ സ്വന്തം മനോധര്‍മ്മവും കഴിവും പ്രകടമാക്കിയുള്ള ഈ എഴുത്തുപരിപാടി അത്യന്തം മികച്ച അഌഭവമായി എല്ലാവര്‍ക്കും അഌഭവപ്പെട്ടു. എല്ലാവരും അവരുടെ രചനകള്‍ വേദിയില്‍ അവതരിപ്പിച്ചു. കുറഞ്ഞ സമയത്തില്‍ ചെയ്‌തതെങ്കിലും മിക്ക രചനകളും മികവു പുലര്‍ത്തിയിരുന്നു എന്ന് ശില്‌പശാല നയിച്ച കണക്കൂര്‍ പ്രതികരിച്ചു. പങ്കെടുത്തുവര്‍ ശില്‌പശാലയിലെ അവരുടെ അഌഭവം പ്രതികരണമായി വിശദീകരിച്ചു. എ കെ എസ് ട്രഷറര്‍ ശ്രീ ഹരികൃഷ്‌ണപിള്ളയുടെ നμിപ്രകടനത്തിഌ ശേഷം അഞ്ചര മണിക്കൂര്‍ നീണ്ടു നിന്ന ഈ ശില്‍പശാല പര്യവസാനിച്ചു.